വീടിന്റെ മതിലിടിഞ്ഞ് വീണ് വിദ്യാര്‍ത്ഥിനി മരിച്ചു

മംഗലാപുരം: ശക്തമായ മഴയെ തുടര്‍ന്ന് വീടിന്റെ മതിലിടിഞ്ഞ് വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. ദേര്‍ളക്കട്ട കാനേകരെ നൗഷാദിന്റെ മകളും അല്‍ മദീന മഞ്ഞനാടി സ്‌കൂള്‍ വിദ്യാത്ഥിനിയുമായ നഈമ (8 വയസ്സ്) യാണ് മരിച്ചത്. വീടിന് സമീപമുള്ള കുന്ന് വീട്ടിലേക്ക് ഇടിഞ്ഞ് വീഴുകയും വീട്ടു മതില്‍ കുട്ടിയുടെ മേല്‍ മറിയുകയുമായിരുന്നു. ഇന്ന് സ്‌കൂള്‍ തുറക്കാനിരിക്കെ നഈമയുടെ മരണം കുടുംബത്തെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി.
What's Your Reaction?






