വീട്ടുകാരെ പേടിപ്പിക്കാൻ കാണിച്ച സാഹസം ദുരന്തമായി; 11 വയസ്സുകാരന് ദാരുണാന്ത്യം
മലപ്പുറം: സ്കൂളിലേക്ക് പുറപ്പെടുന്നതിനിടെ വീട്ടുകാരെ പേടിപ്പിക്കാൻ ശ്രമിച്ച കുട്ടിക്ക് ദാരുണാന്ത്യം. ജനലിൽ കയർ കെട്ടി തൂങ്ങുന്നതായി അഭിനയിക്കുന്നതിനിടെ കയർ അബദ്ധത്തിൽ കഴുത്തിൽ കുരുങ്ങിയാണ് 11 വയസ്സുകാരൻ മരിച്ചത്. എടക്കാപറമ്പ് എ. എം. എം. യു. പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയും കണ്ണമംഗലം വാളക്കുട സ്വദേശിയുമായ മുഹമ്മദ് അഫ്നാസ് (11) ആണ് അപകടത്തിൽപ്പെട്ടത്.
സ്കൂളിൽ പോകുന്നതിന് തൊട്ടുമുമ്പ് വീട്ടുകാർ വഴക്ക് പറഞ്ഞതിനെ തുടർന്ന്, അവരെ പേടിപ്പിക്കാനായി കുട്ടി ജനലിൽ കയർ കെട്ടി തൂങ്ങിമരിക്കുകയാണെന്ന് അഭിനയിക്കുകയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി കയർ മുറുകി കഴുത്തിൽ കുരുങ്ങുകയായിരുന്നു. കുട്ടി അപകടത്തിൽപ്പെട്ടത് കണ്ട വീട്ടുകാർ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം തുടർനടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ അപ്രതീക്ഷിത വേർപാടിൽ നാടൊന്നാകെ നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0