കൊടിയമ്മ നുസ്രത്തുൽ ഇസ്‌ലാം മീലാദ് മെഹ്ഫിൽ; ഷിബിലി മദ്രസ ഓവറോൾ ചാമ്പ്യന്മാർ

Sep 14, 2026 - 14:32
കൊടിയമ്മ നുസ്രത്തുൽ ഇസ്‌ലാം മീലാദ് മെഹ്ഫിൽ; ഷിബിലി മദ്രസ ഓവറോൾ ചാമ്പ്യന്മാർ

കൊടിയമ്മ: കുമ്പള പരിധിയിലെ 23 മദ്രസകൾ മാറ്റുരച്ച നുസ്രത്തുൽ ഇസ്‌ലാം സംഘം കൊടിയമ്മയുടെ മീലാദ് മെഹ്ഫിൽ ’26 സമാപിച്ചു. മൂന്നു ദിവസങ്ങളിലായി വൈവിധ്യമാർന്ന കലാ-സാഹിത്യ മത്സരങ്ങളാണ് അരങ്ങേറിയത്. 175 പോയിന്റ് നേടി ഖുവ്വത്തുൽ ഇസ്‌ലാം ശിബിലി സുന്നി മദ്രസ ഓവറോൾ ചാമ്പ്യന്മാരായി. 127 പോയിന്റ് നേടിയ  ഇസ്സത്തുൽ ഇസ്‌ലാം ഇസ്‌ലാം മദ്റസ കക്കളംകുന്ന് റണ്ണറപ്പായി. വ്യക്തിഗത മികവിലും ഷിബിലി വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. മുഹമ്മദ് റബീഅ് സീനിയർ വിഭാഗം കലാപ്രതിഭയായും ഹാമിദ് മുഈനുദ്ദീൻ ജൂനിയർ വിഭാഗം കലാപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.

സമാപന സമ്മേളനം മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. കൊടിയമ്മയുടെ മത-സാമൂഹിക മേഖലയിൽ ദീർഘകാലം സേവനം ചെയ്ത ഹാജി കെ. ഹംസ മുസ്‌ലിയാരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം അബൂബക്കർ സാഹിബ് പള്ളത്തിമാർ ഏറ്റുവാങ്ങി. വിവിധ വിഭാഗങ്ങളിലെ ജേതാക്കൾക്കുള്ള ട്രോഫികൾ എൻ.ഐ.എസ് കൊടിയമ്മ, പ്രസിഡന്റ് അഷ്‌റഫ് കൊടിയമ്മ, സെക്രട്ടറി അബ്ദുറഹ്മാൻ കുന്നിൽപുര, ഷാഹുൽ ഹമീദ് സഅദി എന്നിവർ ചേർന്ന് സമ്മാനിച്ചു.

മീലാദ് സന്ദേശവും വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾക്ക് വേദിയൊരുക്കുകയും ചെയ്ത മൂന്ന് ദിവസത്തെ പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. സംഘടനയുടെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മീലാദ് മെഹ്ഫിൽ ’26 ആവേശപൂർവമായ സമാപനത്തോടെയാണ് തിരശ്ശീല വീണത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 1
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0