ജീവിതമാവുക; എസ്എസ്എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് ജില്ലയിൽ തുടക്കം

Sep 14, 2026 - 13:21
Sep 14, 2026 - 13:26
ജീവിതമാവുക; എസ്എസ്എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് ജില്ലയിൽ തുടക്കം

കാസർഗോഡ്: 'ജീവിതമാവുക' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന എസ്എസ്എഫ് മെമ്പർഷിപ്പ് ക്യാമ്പയിന്റെ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി. വിദ്യാർത്ഥികളിൽ ധാർമിക മൂല്യങ്ങൾ പകർന്നു നൽകുകയും സാംസ്കാരികവും സാമൂഹികവും വിദ്യാഭ്യാസപരവുമായി കൈപിടിച്ചു ഉയർത്തുകയും ചെയ്യുന്നതിനു വേണ്ടി എസ് എസ് എഫ് വിപുലമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. മെമ്പർഷിപ്പ് പ്രവർത്തനങ്ങളുടെ ഏകോപനത്തിൻ്റെ ഭാഗമായി ഡിവിഷൻ റീ ഓർഗനൈസേഷൻ അംഗങ്ങളുടെ സംഗമം കാസർകോട് സമസ്ത സെൻ്റിനറി ഹാളിൽ നടന്നു. എസ് എസ് എഫ് സംസ്ഥാന പ്രവർത്തക സമിതി അംഗം യൂസഫ് സഖാഫി മൂത്തേടം ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി ബാദുഷ സഖാഫി, സെക്രട്ടറിമാരായ മുർഷിദ് പുളിക്കൂർ, മൻഷാദ് അഹ്‌സനി, അബ്ദുൽ ബാരി സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0