ഓപ്പറേഷന്‍ സിന്ദൂര്‍; ശശിതരൂരും സംഘവും അമേരിക്കയിലേക്ക്

May 24, 2025 - 15:12
May 24, 2025 - 15:17
ഓപ്പറേഷന്‍ സിന്ദൂര്‍; ശശിതരൂരും സംഘവും  അമേരിക്കയിലേക്ക്

ന്യൂഡല്‍ഹി: പാക്കിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടു ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരിനെ രാജ്യാന്തര തലത്തില്‍ വിശദീകരിക്കുന്നതിനായി ഡോ.ശശി തരൂര്‍ എം പി അടക്കം ഒമ്പതുപേര്‍ അടങ്ങുന്ന സംഘം അമേരിക്കയിലേക്ക് പുറപ്പെട്ടു. യുഎസ്, ബ്രസീല്‍, ഗയാന, കൊളംബിയ ഉള്‍പ്പെടെ സംഘം സന്ദര്‍ശിക്കും. വിവിധ രാജ്യങ്ങളിലേക്ക് പുറപ്പെടുന്ന നാലാം സംഘത്തിനാണ് ശശി തരൂര്‍ നേതൃത്വം നല്‍കുന്നത്. ഭീകരവാദികള്‍ ഇന്ത്യയില്‍ കടന്നെത്തി ഇന്ത്യന്‍ പൗരന്മാരെ ക്രൂരമായി കൊലപ്പെടുത്തിയ സാഹചര്യം ലോക രാജ്യങ്ങള്‍ക്കു മുമ്പില്‍ വിശദീകരിക്കുന്നും ഭീകരവാദം കൊണ്ട് നമ്മുടെ രാജ്യത്തെ നിശബ്ദമാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സമാധാനം, ജനാധിപത്യം, സ്വാതന്ത്ര്യം തുടങ്ങി ലോകത്ത് നിലനില്‍ക്കേണ്ടതായ മൂല്യങ്ങളുടെ സംരക്ഷണത്തിനാണ് ഇന്ത്യ നിലകൊള്ളുന്നതെന്ന് ലോകത്തെ ബോധ്യപ്പെടുത്തുമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0