മള്ഹര്‍ സന്ദേശ യാത്ര; ഇന്ന് താജുശ്ശരീഅ മഖാമില്‍ നിന്ന് പ്രയാണമാരംഭിച്ചു

May 24, 2025 - 14:42
മള്ഹര്‍ സന്ദേശ യാത്ര; ഇന്ന് താജുശ്ശരീഅ മഖാമില്‍ നിന്ന് പ്രയാണമാരംഭിച്ചു

മഞ്ചേശ്വരം: ജൂണ്‍ 19മുതല്‍ 22വരെ നടക്കുന്ന മള്ഹര്‍ സ്ഥാപന സമുഛയങ്ങളുടെ സില്‍വര്‍ ജൂബിലിയും  മള്ഹര്‍ ശില്‍പിയും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാളിയുമായ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ പത്താം, ഉറൂസ് മുബാറക്കിന്റെ പ്രചരണാര്‍ത്ഥം സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി തങ്ങള്‍ നയിക്കുന്ന സന്ദേശയാത്ര ഇന്ന് ഉപ്പളയില്‍ പര്യടനം നടത്തും.രാവിലെ 9 മണിക്ക് താജു ശരീഅഃ മഖാം സിയാറത്തോടെ ആരംഭിച്ചു.സയ്യിദ് അഹ്‌മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, മുഹമ്മദ് സഖാഫി പാത്തൂര്‍,ഫാറൂഖ് മദനി മച്ചമ്പാടി, മൂസ സഖാഫി പൈവലികെ, സയ്യിദ് യാസീന്‍ തങ്ങള്‍ ബയാര്‍,അന്‍വര്‍ സഖാഫി ശിരിയ, ഷാഫി സഅദി ശിരിയ,ഹാരിസ് സൈ ഖം, മുസ്തഫ മുസ്ലിയാര്‍ കായര്‍ക്കട്ടെ, സിദ്ധീഖ് ലത്തീഫി,നസീര്‍ ശിരിയ കുന്നില്‍,നാസിര്‍ ബേകൂര്‍ അനീസ് മള്ഹരി, മുസ്തഫ കടമ്പാര്‍, മൊയ്ദീന്‍ മൂടമ്പായില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഷിറിയ, ബന്ദിയോട് മുട്ടം,ദീനാര്‍ നഗര്‍,കുബണൂര്‍ പച്ചമ്പള,
ഇച്ചിലങ്കോട്, കോക്കച്ചാല്‍, ഹേരൂര്‍, പച്ചാണി, ചിന്നമുഗര്‍,മേര്‍ക്കള, കുണ്ടകേരട്ക്ക,സുബ്ബൈക്കട്ടെ,,ചേവാര്‍,ധര്‍മത്തടുക്ക, കനിയാല, ബായാര്‍ പദവ്, മുളിഗദ്ദെ, ബെള്ളിപദവ്, സുങ്കദക്കട്ടെ, ചിപ്പാര്‍,അഹ്ദല്‍ നഗര്‍, പൈവളികെ,അറ്റഗോളി,കണ്ണാട്ടിപ്പാറ, ബേക്കൂര്‍, ചിമ്പറം, സോങ്കാല്‍, മണ്ണംകുഴി, ചെറുഗോളി, പെരിങ്കടി, ഉപ്പള എന്നിവിടങ്ങളില്‍ പര്യടനം നടത്തി മൂസോഡിയില്‍ സമാപിക്കും.വിവിധ കേന്ദ്രങ്ങളില്‍ നേതാക്കള്‍ സംസാരിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0