‘കൊലയാളിയുടെ കൈയ്യിൽ നിന്നും വേണ്ട’; ശ്രീറാം വെങ്കിട്ടരാമനില്‍ നിന്ന് സമ്മാനം വാങ്ങാന്‍ വിസമ്മതിച്ച് നീന്തല്‍ മത്സര വിജയി
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ കൃഷിവകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധം. കാലിക്കറ്റ് പെഡല്‍സ് എന്ന സംഘടന ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നീന്തല്‍ മത്സരവേദിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയ കൃഷിവകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സമ്മാനം നല്‍കാനായി വേദിയിലേക്ക് എത്തിയതോടെ നീന്തല്‍ മത്സരത്തിലെ വിജയിയുടെ രക്ഷിതാവ് പരസ്യമായി പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനില്‍ നിന്നും സമ്മാനം വാങ്ങില്ലെന്ന് രക്ഷിതാവ് നിലപാടെടുത്തു. സംഘാടകര്‍ അനുനയ ശ്രമം നടത്തിയെങ്കിലും രക്ഷിതാവ് തീരുമാനത്തില്‍ ഉറച്ചുനിന്നു. ഒടുവില്‍ സംഘാടകര്‍ ഇടപെട്ട് ശ്രീറാം വെങ്കിട്ടരാമനെ സമ്മാനദാന ചടങ്ങില്‍ നിന്ന് മാറ്റിനിര്‍ത്തി. തുടര്‍ന്ന് വേദിയില്‍ ഉണ്ടായിരുന്ന കോഴിക്കോട് അസിസ്റ്റന്റ് കളക്ടറാണ് സമ്മാനം കൈമാറിയത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0