സമസ്ത സെന്റിനറി; കാസറഗോഡ് ജില്ലയിൽ സോൺ കോൺക്ലേവുകൾ ഇന്നും നാളെയും
കാസറഗോഡ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതാക്കളും നേതൃത്വം നൽകുന്ന സോൺ സെന്റിനറി കോൺക്ലേവുകൾ ഇന്നും നാളെയുമായി 9 സോൺ കേന്ദ്രങ്ങളിൽ നടക്കും. പ്രസ്ഥാനത്തിന്റെ സന്ദേശം പ്രാദേശിക തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും നൂറാം വാർഷിക പരിപാടികളുടെ അന്തിമ പദ്ധതികൾ പ്രവർത്തകർക്ക് കൈമാറുന്നതിനും അതിന്റെ വിജയകരമായ ഏകോപനത്തിനുമായാണ് കോൺക്ലേവുകൾ സംഘടിപ്പിക്കുന്നത്.
മഞ്ചേശ്വരം: മൂസ മദനിയുടെ അധ്യക്ഷതയിൽ സയ്യിദ് ജലാൽ തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കും. മുഹമ്മദ് സഖാഫി പാത്തൂർ, റഫീഖ് സഅദി ദേലംപാടി, മുഹ്‌യുദ്ധീൻ സഖാഫി ബോൾമാർ, അബ്ദുള്ള സഅദി കോളിയൂർ എന്നിവർ സംബന്ധിക്കും.
ഉപ്പള: സിദ്ദീഖ് സഖാഫി ബായാറിന്റെ അധ്യക്ഷതയിൽ ബി.എസ്. അബ്ദുള്ളക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. എം.പി. മുഹമ്മദ് മണ്ണംകുഴി, അലങ്കാർ മുഹമ്മദ് ഹാജി, അബ്ദുറഷീദ് അമാനി മണിമുണ്ട, സിയാദ് സഅദി കനിയാല തുടങ്ങിയവർ സംസാരിക്കും.
കുമ്പള: അബ്ബാസ് സഖാഫി മണ്ടെക്കാപ്പ് സ്വാഗതവും സയ്യിദ് അബ്ദുൽ കരീം അൽ ഹാദി അധ്യക്ഷതയും വഹിക്കും. സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കും. അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, മൂസ സഖാഫി കളത്തൂർ, ജമാൽ സഖാഫി മൊഗ്രാൽ, ഇബ്രാഹിം സഖാഫി അർളടുക്ക എന്നിവർ പങ്കെടുക്കും.
ബദിയടുക്ക: അബൂബക്കർ സഅദി നെക്രജെ അധ്യക്ഷത വഹിക്കും. സുലൈമാൻ കരിവെള്ളൂർ ഉദ്ഘാടനം ചെയ്യും. എ കെ സഖാഫി കന്യാന, അബ്ദുൽ ഖാദർ സഅദി ചുള്ളിക്കാനം, റിഷാദ് സഖാഫി നെല്ലിക്കട്ട എന്നിവർ സംബന്ധിക്കും.
കാസറഗോഡ്: സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി അധ്യക്ഷത വഹിക്കും. വൈ എം അബ്ദുറഹ്മാൻ അഹ്സനി ഉദ്ഘാടനം നിർവ്വഹിക്കും. മുഹമ്മദ് ടിപ്പുനഗർ, ബാദുഷ ഹാദി സഖാഫി, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, ഇല്യാസ് കൊറ്റുമ്പ എന്നിവർ പ്രസംഗിക്കും.
മുള്ളേരിയ: സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ ഖലീൽ സ്വലാഹിന്റെ അധ്യക്ഷതയിൽ സയ്യിദ് സൈനുൽ ആബിദീൻ കണ്ണവം ഉദ്ഘാടനം നിർവ്വഹിക്കും. ജമാൽ സഖാഫി ആദൂർ, അബ്ദുറഹ്മാൻ സഖാഫി, ഇല്യാസ് കൊറ്റുമ്പ, ഹനീഫ് സഅദി അൽ കാമിലി മഞ്ഞമ്പാറ പങ്കടുക്കും.
ഉദുമ: പള്ളങ്കോട് അബ്ദുൽ ഖാദിർ മദനിയുടെ അധ്യക്ഷതയിൽ മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്യും. അഷ്റഫ് കരിപ്പൊടി, ഹക്കീം ഹാജി കളനാട്, ഇബ്രാഹിം സഅദി മുഗു സംബന്ധിക്കും.
കാഞ്ഞങ്ങാട്: അബ്ദുറഹ്മാൻ സഖാഫി ആറങ്ങാടി അധ്യക്ഷത വഹിക്കുന്ന സംഗമം സയ്യിദ് പി.എസ്. ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ ഉദ്ഘാടനം ചെയ്യും. വി.സി. അബ്ദുള്ള സഅദി, അബ്ദുൽ അമീദ് മൗലവി കൊളവയൽ തുടങ്ങിയവർ സംസാരിക്കും.
തൃക്കരിപ്പൂർ: എ ബി അബ്ദുള്ള മാസ്റ്റർ അധ്യക്ഷത വഹിക്കും. സയ്യിദ് ത്വയ്യിബ് തങ്ങൾ മുജമ്മഅ് ഉദ്ഘാടനം നിർവ്വഹിക്കും. സയ്യിദ് സൈഫുല്ല തങ്ങൾ പെട്ടിക്കുണ്ട്, ടി.പി. നൗഷാദ് മാസ്റ്റർ, റഈസ് മുഈനി പ്രസംഗിക്കും.
വിവിധ സോൺ കോൺക്ലേവുകളിൽ സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി തങ്ങൾ, അബ്ദുറഹ്മാൻ മുസ്ലിയാർ പരിയാരം, പ്രൊഫ. എ.കെ. അബ്ദുൽ ഹമീദ്, ബി.എസ്. അബ്ദുള്ളക്കുഞ്ഞി ഫൈസി, അബ്ദുൽ മജീദ് അരിയല്ലൂർ മുസ്തഫ മാസ്റ്റർ, കോടൂർ അബ്ദുൽ ഗഫൂർ ബാഖവി പെരുമുഖം, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, അബ്ദുറഹ്മാൻ സഖാഫി ഊരകം, അഫ്സൽ കൊളാരി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ വിഷയങ്ങൾ അവതരിപ്പിക്കും. സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി പ്രസ്ഥാനത്തിന്റെ ചരിത്രം, സന്ദേശം, ഭാവി കർമ്മപദ്ധതികൾ എന്നിവ വിശദീകരിക്കുന്ന ലീഡർഷിപ്പ് സെഷനുകളാണ് കോൺക്ലേവുകളിൽ നടക്കുക. പരിപാടികൾ വിജയകരമാക്കാൻ മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുൽ ഖാദിർ മദനിയും ജനറൽ സെക്രട്ടറി സുലൈമാൻ കരിവെള്ളൂരും അഭ്യർത്ഥിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0