മുള്ളേരിയ ഒരുങ്ങി; മുഹിമ്മാത്ത് വിളംബര റാലി നാളെ 

Aug 12, 2026 - 12:32
മുള്ളേരിയ ഒരുങ്ങി; മുഹിമ്മാത്ത് വിളംബര റാലി നാളെ 

മുള്ളേരിയ: 'ഖൽബിലുണ്ട് എന്റെ നബി' എന്ന പ്രമേയത്തിൽ പ്രവാചകർ മുഹമ്മദ് നബി(സ)യുടെ ആയിരത്തി അഞ്ഞൂറ്റി ഒന്നാമത് ജന്മദിന മാസത്തെ വരവേറ്റ് മുഹിമ്മാത്ത് മദ്ഹുറസൂൽ ഫൗണ്ടേഷന് കീഴിൽ പ്രസ്ഥാന കുടുംബത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മീലാദ് വിളംബര റാലിക്ക് ഒരുക്കങ്ങൾ പൂർത്തിയായി. മുള്ളേരിയ സോൺ മുസ്ലിം ജമാഅത്തിന്റെയും പ്രാദേശിക സംഘാടക സമിതിയുടെയും നേതൃത്വത്തിൽ മഹല്ല് പര്യടനം, ജന സമ്പർക്കം, ഹലാവ റബീഅ് തുടങ്ങിയ പരിപാടികൾ നടന്നു വരുന്നു. റാലിയിൽ അണിനിരക്കുന്ന പ്രസ്ഥാന നേതാക്കളും മുഹിമ്മാത്ത് വിദ്യാർത്ഥികളുമുൾപ്പെടെയുള്ള രണ്ടായിരത്തിലേറെ വരുന്ന അതിഥികളെ സ്വീകരിക്കുന്നതിന് അഹ്ദലിയ്യ സെന്റർ കേന്ദ്രീകരിച്ച് വിപുലമായ സജ്ജീകരങ്ങളാണ് നടന്നുവരുന്നത്. സൂഫി മദനി, അബ്ദുറഹ്മാൻ സഖാഫി പള്ളങ്കോട്, അബ്ദുറസാഖ് സഖാഫി പള്ളങ്കോട്, ജമാൽ സഖാഫി ആദൂർ, അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം, മൂസാൻ നേജിക്കാർ, അജ്‌മാൻ മുഹമ്മദ് ഹാജി, സുലൈമാൻ സഅദി കൊട്ട്യാടി, സവാദ് ആലൂർ, സിദ്ധീഖ് ഹാജി പൂത്തപ്പലം, ഹാഫിള് സജ്ജാദ് ഹിമമി സഖാഫി, അഷ്‌റഫ് മള്ഹരി തുടങ്ങിയവർ നേതൃത്വം നൽകുന്നു. നാളെ വ്യാഴം നാലുമണിക്ക് അഹ്ദലിയ്യ സെന്ററിൽ നിന്ന് റാലി ആരംഭിക്കും. നഗരം ചുറ്റി മുള്ളേരിയ ജുമാ മസ്ജിദ് പരിസരത്ത് അവസാനിക്കും. പ്രവാചക പ്രകീര്‍ത്തന ഈരടികളും നശീദകളും സ്‌കൗട്ടും ഫ്ലവർ ഷോകളുമായി നീങ്ങുന്ന റാലി നഗരത്തിന് പുതിയ അനുഭവമാകും.

സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ഹബീബുൽ അഹ്ദൽ തങ്ങൾ, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, സയ്യിദ് അബ്ദുൽ അസീസ് തങ്ങൾ, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കണ്ണവം, സയ്യിദ് അഹ്മദ് കബീർ ജമലുല്ലൈലി തങ്ങൾ, സയ്യിദ് ഇമ്പിച്ചി തങ്ങൾ, ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, സയ്യിദ് ഹുസൈൻ അമീൻ അഹ്ദൽ തങ്ങൾ, സുലൈമാൻ കരിവെള്ളൂർ, ഹാജി അമീറലി ചൂരി, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, മൂസ സഖാഫി കളത്തൂർ, അബൂബക്കർ കാമിൽ സഖാഫി, ഉമർ സഖാഫി കർന്നൂർ, അബ്ബാസ് സഖാഫി മണ്ഠമ, അബ്ദുല്ല ഹാജി ഗുണാജെ, അബ്ദുല്ല ഹാജി നടുബൈൽ തുടങ്ങി സ്ഥാപന, പ്രസ്ഥാന നേതാക്കൾ നേതൃത്വം നൽകും.

തിരു നബി(സ)യുടെ ജന്മദിത്തോടനുബന്ധിച്ച് മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന് കീഴില്‍ 12 ദിവസം നീണ്ടു നില്‍ക്കുന്ന പ്രകീര്‍ത്തന സദസ്സ്, ഗ്രാന്‍ഡ് മൗലിദ്, കാരുണ്യ സ്പര്‍ശം തുടങ്ങി വ്യത്യസ്‌ത പരിപാടികള്‍ നടക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 1
Angry Angry 0
Sad Sad 0
Wow Wow 0