'ചെളിപ്പച്ചയും കുട്ടിപ്പടയും' മുഹിമ്മാത്ത് ഹയർ സെക്കണ്ടറി സ്കൂൾ നെല്‍വയല്‍ യാത്ര ശ്രദ്ധേയമായി 

Aug 3, 2026 - 13:58
Aug 3, 2026 - 14:07
'ചെളിപ്പച്ചയും കുട്ടിപ്പടയും' മുഹിമ്മാത്ത് ഹയർ സെക്കണ്ടറി സ്കൂൾ നെല്‍വയല്‍ യാത്ര ശ്രദ്ധേയമായി 

പുത്തിഗെ: പ്രകൃതിയെയും കൃഷിയെയും അടുത്തറിയാൻ മുഹിമ്മാത്ത് ഹയർ സെക്കണ്ടറി സ്കൂള്‍ സീഡ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പുത്തിഗെ നെൽവയലിലേക്ക് പഠനസന്ദർശനം സംഘടിപ്പിച്ചു.  'ചെളിപ്പച്ചയും കുട്ടിപ്പടയും' എന്ന പേരിൽ സംഘടിപ്പിച്ച പഠനയാത്ര വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി മാറി. വിത്ത് തയ്യാറാക്കൽ, ഞാറുനടീൽ, ജലസേചനം, വളപ്രയോഗം, കളനിയന്ത്രണം, ജൈവകൃഷിരീതികൾ, കീടനിയന്ത്രണം എന്നിവയെക്കുറിച്ച് കർഷകരുമായി വിദ്യാർത്ഥികൾ സംവദിക്കുകയും നെൽക്കൃഷിയുടെ വിവിധ ഘട്ടങ്ങൾ നേരിട്ട് മനസ്സിലാക്കുകയും ചെയ്തു. പുത്തിഗെ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഫിദ ഉജംപദവ് പരിപാടി ഉദ്ഘാടനം ചെയ്യ്തു. കൃഷി അസിസ്റ്റന്റ് ഓഫീസർ  അരുൺ, വാർഡ് മെമ്പർ രൂപ, അധ്യാപകരായ അഷ്റഫ് സഖാഫി, കെ എം അബ്ദുള്റഹ്മാന്‍, ഹര്‍ഷിത തുടങ്ങിയവർ സംസാരിച്ചു. സീഡ്‌ ക്ലബ്ബ് കോർഡിനേറ്റർ സന്തോഷ്‌ കുമാർ നന്ദി പറഞ്ഞു. എസ് കെ എസ് പുത്തിഗെ ക്ലബ്ബിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0