ഇസ്ലാമിക ആശയ പ്രകാശനത്തിൽ പണ്ഡിത ധർമ്മം മഹത്തരം: ഹിമമി സംഗമം
പുത്തിഗെ: പാരമ്പര്യ ഇസ്ലാമിക ചിന്തകളെയും പണ്ഡിതശ്രേഷ്ഠരേയും നിരന്തരം സമൂഹത്തിന് മുന്നിൽ താറടിക്കുന്ന വ്യാജ ത്വരീഖത്തുകളെ കരുതിയിരിക്കണമെന്നും അത്തരം വ്യാജ ത്വരീഖത്തുകൾക്ക് പിന്തുണ നൽകുന്ന നവീന വാദികളേയും പുത്തൻ പ്രസ്ഥാനക്കാരേയും പ്രബുദ്ധ കേരളം പണ്ടുമുതലേ തള്ളിക്കളഞ്ഞതാണെന്നും ഹിമമി സംഗമം അഭിപ്രായപ്പെട്ടു. ഇസ്ലാമിക സൗന്ദര്യ പ്രകാശനത്തിന്റെ വക്താക്കളായ നിസ്വാർത്ഥ പണ്ഡിതരെ സമൂഹത്തിനുമുന്നിൽ അപഹാസ്യരാക്കാമെന്ന ധാരണ വിലപ്പോവില്ലെന്നും സംഗമം കൂട്ടിച്ചേർത്തു. പുതിയ കാല പ്രബോധന സാധ്യതകളും നൂതന ആശയങ്ങളും ചര്‍ച്ചയായി.
മുഹിമ്മാത്ത് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം അബ്ദുൽ ഖാദർ സഖാഫിയുടെ അധ്യക്ഷതയിൽ സ്ഥാപന ജനറൽ സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്‌ഘാടനം ചെയ്‌തു. സംഗമത്തിന്റെ ഭാഗമായി സിയാറത്ത്, മൗലിദ് ജല്‍സ, വിവിധ വിഷയങ്ങളിൽ പഠന ക്ലാസുകൾ, ആലംപാടി ഉസ്താദ് അനുസ്മരണം തുടങ്ങിയ പരിപാടികള്‍ നടന്നു. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ സിയാറത്തിനും അബ്ദുറഹ്മാൻ അഹ്‌സനി, അബ്ദുസ്സലാം അഹ്‌സനി കാമിൽ സഖാഫി ക്ലാസ്സുകൾക്കും നേതൃത്വം നൽകി.
ഹിമമീസ് അസോസിയേഷൻ 2026-28 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി പ്രസിഡന്റ്: അബ്ദുൽ അസീസ് ഹിമമി ഗോസാഡ, ജന:സെക്ര: മുബീൻ ഹിമമി സഖാഫി ബൈദല, ഫിനാൻസ്: ഉമർ ഹിമമി സഖാഫി കോളിയൂർ. വൈസ് പ്രസിഡന്റ്: അബൂബക്കർ ഹിമമി കുപ്പെട്ടി, റാഷിദ് ഹിമമി സഖാഫി പള്ളത്തൂർ, ജുനൈദ് ഹിമമി കക്കിഞ്ചെ. സെക്രട്ടറി: സ്വഫ്‌വാൻ ഹിമമി സഖാഫി ആദൂർ, ഹാഫിള് ജമാൽ ഹിമമി, ഖലീൽ ഹിമമി പച്ചമ്പള എന്നിവരെ തെരെഞ്ഞെടുത്തു. മൂസ സഖാഫി കളത്തൂർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹിം ഖലീൽ അഹ്ദൽ തങ്ങൾ, സയ്യിദ് ശിഹാബുദ്ധീൻ തങ്ങൾ കൊടഗ്, അബ്ദുറഹ്‌മാന്‍ അഹ്സനി, മൂസ സഖാഫി കളത്തൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി, ഉമര്‍ സഖാഫി കര്‍ന്നൂര്‍, അബ്ദുസ്സലാം അഹ്സനി പഴമള്ളൂര്‍, മുസ്തഫ സഖാഫി പട്ടാമ്പി, ജമാൽ സഖാഫി പെർവാഡ്, അബ്ദുല്ല അഹ്‌സനി, മുസ്തഫ ഹിമമി മോണ്ടുഗോളി, ഹസൻ ഹിമമി സഖാഫി, സുഹൈൽ സുറൈജി തുടങ്ങിയവര്‍ സംബന്ധിച്ചു. അഷ്റഫ് ഹിമമി സഖാഫി ഉളുവാര്‍ സ്വാഗതവും മുബീൻ ഹിമമി കാമിൽ സഖാഫി നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0