മഴ കനക്കുന്നു; റാണിപുരം വിനോദ സഞ്ചാരത്തിനു നിരോധനം ഏർപ്പെടുത്തി

Aug 1, 2026 - 10:48
മഴ കനക്കുന്നു; റാണിപുരം വിനോദ സഞ്ചാരത്തിനു നിരോധനം ഏർപ്പെടുത്തി

കാസർകോട്: ജില്ലയിൽ അതിതീവ്രമഴ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ റാണിപുരം ഹിൽസ്റ്റേഷനിലേയ്ക്കുള്ള വിനോദ സഞ്ചാരത്തിനു നിരോധനം ഏർപ്പെടുത്തി. ജലാശയങ്ങളിലെ വിനോദ പ്രവർത്തനങ്ങളും നിരോധിച്ചു. സുരക്ഷാ മുന്നൊരുക്കത്തിൻ്റെ ഭാഗമായാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു. നിലവിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും കാറ്റും അനുഭവപ്പെടുന്നുണ്ട്. നദികളിലെ ജലനിരപ്പും ഉയർന്നു കൊണ്ടിരിക്കുന്നു. അടിയന്തിര സാഹചര്യങ്ങൾ ഉണ്ടായാൽ രംഗത്തിറങ്ങുന്നതിനായി ഫയർ ഫോഴ്സ് അടക്കമുള്ള സേനകൾ ജാഗ്രതയിലാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0