എസ്എസ്എഫ് മുഹിമ്മാത്ത്  ദഅവ സെക്ടർ ഫോർവേർഡ് റീട്രീറ്റ്‌ ലീഡേഴ്‌സ് ക്യാമ്പ് സമാപിച്ചു

Jul 31, 2026 - 16:46
Jul 31, 2026 - 16:47
എസ്എസ്എഫ് മുഹിമ്മാത്ത്  ദഅവ സെക്ടർ ഫോർവേർഡ് റീട്രീറ്റ്‌ ലീഡേഴ്‌സ് ക്യാമ്പ് സമാപിച്ചു

പുത്തിഗെ: എസ് എസ് എഫ് മുഹിമ്മാത്ത് ദഅവ സെക്ടർ സംഘടിപ്പിച്ച 'ഫോർവേർഡ് റീട്രീറ്റ്‌' ലീഡേഴ്‌സ് ക്യാമ്പ് പ്രൗഢമായി സമാപിച്ചു. സീതാംഗോളി റോയൽ ഹെറിറ്റേജിൽ നടന്ന ക്യാമ്പ് മുഹിമ്മാത്ത് ജനറൽ സെക്രട്ടറി ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. മുഹിമ്മാത്ത് കോളേജ് ഓഫ് ഇസ്ലാമിക്  സയൻസ് വൈസ് പ്രിൻസിപ്പൽ വൈ എം അബ്ദുർറഹ്മാൻ അഹ്സനി അധ്യക്ഷത വഹിച്ചു. മുഹിമ്മാത്ത് കുല്ലിയ്യ ദഅവ സെക്ടടറിന് കീഴിൽ യൂണിറ്റ് ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട നൂറോളം വിദ്യാർത്ഥികളുടെ നേതൃത്വ പരിശീലനം, വ്യക്തിത്വ വികസനം, സംഘടനാ മുന്നേറ്റം തുടങ്ങിയ കാര്യങ്ങൾ ക്യാമ്പിൽ ചർച്ചയായി. സോഷ്യൽ ആക്റ്റിവിറ്റികളും ഗെയിമുകളും ഓപ്പൺ ഡിസ്കഷനടക്കം വ്യത്യസ്ത പരിശീലന പരിപാടികളും ക്യാമ്പിന്റെ ഭാഗമായി നടന്നു.

എസ്എസ്എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, അഹമ്മദ് ഷെറിൻ, സി എൻ ജാഫർ സ്വാദിഖ്, അബ്ദുറഹ്മാൻ സഖാഫി ചിപ്പാർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, ജമാൽ സഖാഫി പെർവാഡ്, മുസ്തഫ സഖാഫി പട്ടാമ്പി, ഉമർ സഖാഫി കർന്നൂർ തുടങ്ങിയവർ സംബന്ധിച്ചു. ശാഹുൽ ഹമീദ് സ്വാഗതവും ഇദ്രീസ് കർണൂർ നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 1
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0