പി എം ശ്രീ പദ്ധതിയിൽ നിന്നും പിന്മാറാമെന്ന് കേന്ദ്രം; നടപ്പാക്കിയാൽ പാഠ്യപദ്ധതിയിൽ ഇളവില്ല
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദമായ 'പി എം ശ്രീ' പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. മുൻ സർക്കാർ ധാരണാപത്രത്തിൽ ഒപ്പിട്ടതുകൊണ്ട് പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദങ്ങളെ തള്ളിക്കൊണ്ട് സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ പദ്ധതിയിൽ നിന്ന് പിന്മാറാമെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തമാക്കി. എന്നാൽ പദ്ധതി നടപ്പാക്കാൻ തയാറായാൽ കേന്ദ്രം നിർദേശിക്കുന്ന പാഠ്യപദ്ധതിയിൽ യാതൊരുവിധ ഇളവുകളും അനുവദിക്കില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി രാജ്യസഭയിൽ അറിയിച്ചു.
രാജ്യസഭയിൽ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി നൽകവേയാണ് കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയത്. ധാരണാപത്രത്തിൽ ഒപ്പിട്ട സംസ്ഥാനങ്ങൾക്ക് പിന്മാറാൻ നിയമപരമായ തടസ്സമില്ല. എന്നാൽ ഒപ്പിടാതിരിക്കുകയോ പിന്മാറുകയോ ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് പദ്ധതി വഴിയുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ നഷ്ടമാകും. അതോടൊപ്പം, പദ്ധതിയുമായി മുന്നോട്ട് പോകുകയാണെങ്കിൽ സംസ്ഥാനത്തിന്റെ പാഠ്യപദ്ധതി അതേപടി നിലനിർത്താനാകില്ലെന്നും കേന്ദ്രം നിർദേശിക്കുന്ന മാറ്റങ്ങൾ സിലബസിൽ ഉൾപ്പെടുത്തേണ്ടി വരുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0