മിസ്കുൽ മഹബ്ബ മീലാദ് ക്യാമ്പയിന് തുടക്കമായി

Jul 30, 2026 - 17:02
Jul 30, 2026 - 17:02
മിസ്കുൽ മഹബ്ബ മീലാദ് ക്യാമ്പയിന് തുടക്കമായി

രിഫായി നഗർ: കട്ടത്തടുക്ക രിഫായി നഗർ രിഫാഇയ്യ സുന്നി മദ്റസയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'മിസ്കുൽ മഹബ്ബ' മീലാദ് ക്യാമ്പയിന് തുടക്കമായി. യൂസുഫ് ഹാജിയുടെ അധ്യക്ഷതയിൽ ഖത്തീബ് ശരീഫ് സഅദി ഉദ്ഘാടനം നിർവഹിച്ചു. ബഷീർ പുളിക്കൂർ, ഹമീദ് പടലാടുക, അനീസ് സഖാഫി എന്നിവർ ചടങ്ങിൽ ആശംസാ പ്രസംഗം നടത്തി. പ്രവാചകൻ മുഹമ്മദ് നബി(സ) യോടുള്ള സ്നേഹവും നബിയുടെ മാതൃക ജീവിതവും സമൂഹത്തിലാകെ പരത്തുക എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് 'മിസ്കുൽ മഹബ്ബ' മീലാദ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി കുട്ടികളുടെ കലാ-സാഹിത്യ മത്സരങ്ങൾ, സീറ പഠന പരിപാടികൾ, ക്വിസ്, പൂർവ്വ വിദ്യാർത്ഥി സംഗമം, പ്രവാസി മീറ്റ് എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കും. സൂഫി മദനി സ്വാഗതവും മുഹമ്മദ് സഖാഫി നന്ദിയും രേഖപ്പെടുത്തി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0