ഹിമമി സംഗമം നാളെ മുഹിമ്മാത്തില്‍
പുത്തിഗെ: മുഹിമ്മാത്ത് സ്ഥാപനങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന ഹിമമി പണ്ഡിതരുടെ സമ്പൂര്‍ണ്ണ സംഗമവും ആലമ്പാടി ഉസ്താദ് അനുസ്‌മരണവും നാളെ വെള്ളി ഉച്ചക്ക് രണ്ട് മണി മുതല്‍ സ്ഥാപനത്തില്‍ വെച്ച് നടക്കും. പുതിയ കാല പ്രബോധന സാധ്യതകളും നൂതന ആശയങ്ങളും ചര്‍ച്ചയാകും. സംഗമം അബ്ദുൽ ഖാദർ സഖാഫി മൊഗ്രാലിന്റെ അധ്യക്ഷതയില്‍ സ്ഥാപന ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. സംഗമത്തിന്റെ ഭാഗമായി സിയാറത്ത്, മൗലിദ് ജല്‍സ, വിവിധ വിഷയങ്ങളിൽ പഠന ക്ലാസുകൾ തുടങ്ങിയ പരിപാടികള്‍ നടക്കും. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ സിയാറത്തിന് നേതൃത്വം നൽകും. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹിം ഖലീൽ അഹ്ദൽ തങ്ങൾ, അബ്ദുറഹ്‌മാന്‍ അഹ്സനി, മൂസ സഖാഫി കളത്തൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി, അബ്ദുസ്സലാം അഹ്സനി പഴമള്ളൂര്‍, മുസ്തഫ സഖാഫി പട്ടാമ്പി, ഉമര്‍ സഖാഫി കര്‍ന്നൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. അഷ്റഫ് ഹിമമി സഖാഫി ഉളുവാര്‍ സ്വാഗതവും ഉമര്‍ ഹിമമി സഖാഫി കോളിയൂര്‍ നന്ദിയും ആശംസിക്കും. സ്വീകരണ സമിതിയുടെ നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഹിമമി പണ്ഡിതരെ വരവേൽക്കാൻ വേണ്ടി ഒരുക്കിയിട്ടുള്ളത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0