ദുര്‍വാസനക്ക് ശാശ്വത പരിഹാരം വേണം; എസ് ബി എസ്
കുമ്പള: രണ്ടു വര്‍ഷത്തിലേറെയായി പ്രദേശ വാസികളെ വേട്ടയടിക്കൊണ്ടിരിക്കുന്ന ദുര്‍വാസനക്ക് പരിഹാരമുണ്ടാക്കണമെന്നും അധികാരികള്‍ കണ്ണ് തുറക്കണമെന്നും പേരാല്‍ അഹ്ദലിയ്യ മദ്‌റസ എസ് ബി എസ് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. പരിസരത്തുള്ള കോഴി മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ നിന്നും പുറത്തു വരുന്ന ദുര്‍ഗന്ധം നാട്ടുകാരുടെ ജീവിതം അസ്വസ്ഥതമാക്കുകയാണ്. ഇതിനെതിരെ നാട്ടുകാര്‍ ഒറ്റക്കെട്ടായി നടത്തിയ ധര്‍ണ്ണയില്‍ ഐക്യദാര്‍ഢ്യവുമായി വിദ്യാര്‍ത്ഥികള്‍ സംബന്ധിച്ചിരുന്നു. യാതൊരു ഫലവും ഉണ്ടായില്ല. ശുദ്ധ വായു നഷ്ടപ്പെട്ട് രോഗികളായി മാറുന്ന വിദ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും അവസ്ഥ അധികാരികള്‍ മനസ്സിലാക്കണമെന്നും ശാശ്വത പരിഹാരം അത്യന്താപേക്ഷിതമാണെന്നും വിദ്യാര്‍ത്ഥികള്‍ കൂട്ടിച്ചേര്‍ത്തു.
കെ എ അബ്ദുറഹ്‌മാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ മുഹ്യദ്ദിന്‍ ഹനീഫി പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു. അബ്ദുസ്സലാം സഅദി ആശംസ അറിയിച്ചു. അഫ്‌നാന്‍ സലീം സ്വാഗതവും ജാബിര്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍ : അഫ്‌നാന്‍ (പ്രസി), ജാബിര്‍ (ജന. സെക്ര), അഫ്‌നാന്‍ ഹുസൈന്‍, അന്‍ഫാസ് (വൈ. പ്രസി), സ്വഫ്വാന്‍, തൗഫീഖ് (ജോ. സെക്ര).
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



