പൂക്കട്ട നൂറുൽ ഉലമ സൗധം 'മീലാദ് മഹർജാൻ'; സ്വാഗതസംഘം നിലവിൽ വന്നു 

Jul 23, 2026 - 12:17
Jul 23, 2026 - 12:19
പൂക്കട്ട നൂറുൽ ഉലമ സൗധം 'മീലാദ് മഹർജാൻ'; സ്വാഗതസംഘം നിലവിൽ വന്നു 

കൊടിയമ്മ: തിരുനബി ജന്മദിനത്തോടനുബന്ധിച്ച് നൂറുൽ ഉലമ സൗധം പൂക്കട്ട മീലാദ് മഹർജാൻ ആഗസ്റ്റ് 23 ഞായറാഴ്ച നടക്കും. വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ, മഹ്ളറതുൽ ബദ്രിയ്യ, മൗലിദ് സദസ്സ്, മദ്ഹുറസൂൽ പ്രഭാഷണം തുടങ്ങിയ പരിപാടികൾ മീലാദ് ക്യാമ്പയിൻ ഭാഗമായി നടക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘത്തിന് രൂപം നൽകി. ഫാറൂഖ് ഹുസൈൻ പൂക്കട്ടയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഷാഹുൽ ഹമീദ് സഅദി കൊടിയമ്മ ഉദ്ഘാടനം ചെയ്തു.

ഭാരവാഹികൾ- ചീഫ് കോർഡിനേറ്റർ: ഷാഹുൽ ഹമീദ് സഅദി കൊടിയമ്മ, ചെയർമാൻ: അഷ്റഫ് പൂക്കട്ട, ജനറൽ കൺവീനർ: ഫാറൂഖ് ഹുസൈൻ പൂക്കട്ട, ഫിനാൻസ് സെക്രട്ടറി: സിദ്ദീഖ് മാസ്റ്റർ പി കെ നഗർ, വൈസ് ചെയർമാൻ: യൂസുഫ് മുസ്‌ലിയാർ ചേപ്പിനടുക്കം, മുൻസിർ പൂക്കട്ട, ഷമീർ പൂക്കട്ട, ജുനൈദ് പൂക്കട്ട. ജോയിൻ്റ് കൺവീനർ: മമ്മ്ണി പൂക്കട്ട, മുഹമ്മദ് പൂക്കട്ട, ആബിദ് അശ്രഫി ചിർത്തോടി. സിദ്ദീഖ് മാസ്റ്റർ പി കെ നഗർ സ്വാഗതവും ഫാറൂഖ് ഹുസൈൻ പൂക്കട്ട നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0