എസ്.എസ്.എഫ് 33-ാമത് കേരള സാഹിത്യോത്സവിന് കായംകുളത്ത് തുടക്കം

Jul 23, 2026 - 11:13
Jul 23, 2026 - 11:15
എസ്.എസ്.എഫ് 33-ാമത് കേരള സാഹിത്യോത്സവിന് കായംകുളത്ത് തുടക്കം

ആലപ്പുഴ: കേരളത്തിലെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മകളിലൊന്നായ എസ് എസ് എഫ് കേരള സാഹിത്യോത്സവിന്റെ 33-ാമത് എഡിഷന് കായംകുളത്ത് ആവേശകരമായ തുടക്കം. 'അപ്പൺ ദ ബിക്കോസ്' എന്ന പ്രമേയത്തിൽ നടക്കുന്ന സഹിത്യോത്സവിൽ സംസ്ഥാനത്തെ 18 സംഘടനാ ജില്ലകളിൽ നിന്നുള്ള 2500-ലധികം കലാപ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. കായംകുളം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയിരിക്കുന്ന 17 വേദികളിലാണ് മത്സരങ്ങൾ നടക്കുക. ഇനിയുള്ള ദിവസങ്ങളിൽ ഇരുന്നൂറോളം വ്യത്യസ്തങ്ങളായ മത്സരയിനങ്ങൾ ഈ വേദികളിൽ അരങ്ങേറും.

കലാ-സാഹിത്യ മത്സരങ്ങൾക്ക് പുറമെ സമകാലിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള സാംസ്കാരിക ചർച്ചകൾ, സംവാദങ്ങൾ, വിവിധ പ്രദർശനങ്ങൾ എന്നിവയും സാഹിത്യോത്സവിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. പ്രമുഖ സാംസ്കാരിക-സാഹിത്യ രംഗത്തെ പ്രമുഖർ വരും ദിവസങ്ങളിൽ ഈ സെഷനുകളിൽ സംബന്ധിക്കും. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0