സഅദിയ്യ ലോ കോളേജ് കെട്ടിടം മന്ത്രി റോജി ജോണ്‍ ഉദ്ഘാടനം ചെയ്തു

Jul 21, 2026 - 12:32
Jul 21, 2026 - 12:33
സഅദിയ്യ ലോ കോളേജ് കെട്ടിടം മന്ത്രി റോജി ജോണ്‍ ഉദ്ഘാടനം ചെയ്തു
സഅദിയ്യ ലോ കോളേജ് കെട്ടിടം മന്ത്രി റോജി ജോണ്‍ ഉദ്ഘാടനം ചെയ്തു

ദേളി: സഅദിയ്യ ലോ കോളേജിന് വേണ്ടി നിര്‍മ്മിച്ച പ്രഥമ ബ്ലോക്കിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി ജോണ്‍ നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ സാമൂഹ്യ മേഖലകളില്‍ സഅദിയ്യയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാകനീയമാണെന്ന് മന്ത്രി പറഞ്ഞു. വളര്‍ന്ന് വരുന്ന തലമുറ നിയമ പഠനത്തിന് കൂടുതല്‍ ശ്രദ്ദ പതിപ്പിക്കേണ്ടതുണ്ട്. ഭരണഘടന അനുശാസിക്കും പ്രകാരം രാജ്യത്തിന്റെ ഐക്യവും അഘണ്ഡതയും കാത്തു സൂക്ഷിക്കാനും നിയമ പഠനം അനിവാര്യമാണ്. അതിന് മുന്‍കൈ എടുത്ത് ലോ കോളേജ് സ്ഥാപിച്ച സഅദിയ്യയുടെ സേവനം പ്രശംസനീയമാണ്- അദ്ദേഹം പറഞ്ഞു.

ജനറല്‍ സെക്രട്ടറി മാണിക്കോത്ത് എ പി അബ്ദുല്ല മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ലോ കോളേജ് ബ്രോഷര്‍ കല്ലട്ര മാഹിന്‍ ഹാജി എം.എല്‍.എ ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസലിന് നല്‍കി പ്രകാശനം ചെയ്‌തു. അലി മുഹമ്മദ് അല്‍ ഹശിമി, എം.എല്‍.എ മാരായ കെ നീലകണ്ഡന്‍, സന്ദീപ് വാര്യര്‍, എ.കെ.എം അഷ്‌റഫ്, ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, കെപിസിസി ജന. സെക്രട്ടറി ഹകീം കുന്നില്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി പ്രസംഗിച്ചു. എന്‍.എ അബൂബക്കര്‍ ഹാജി, കെ.കെ ഹുസൈന്‍ ബാഖവി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങല്‍ പാനൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ഇബ്രാഹിം കല്ലട്ര, മുല്ലച്ചേരി അബ്ദുല്‍ ഖാദിര്‍ ഹാജി, കാപറ്റന്‍ ശരീഫ് കല്ലട്ര, മാഹിന്‍ കേളോട്ട്, സാജിദ് മൊവ്വല്‍, അന്‍വര്‍ കോളിയടുക്കം, എം എ അബ്ദുല്‍ വഹാബ്, നൂര്‍ മുഹമ്മദ് ഹാജി, അഹ്‌മദ് ബെണ്ടിച്ചാല്‍, ഹനീഫ് ബേര്‍ക്ക സംബന്ധിച്ചു. വൈസ് പ്രസിഡന്റ് മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ സ്വാഗതവും ലോ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഹെമിന്‍ നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0