മന്ത്രി ഒ ജെ ജനീഷ് കാന്തപുരം ഉസ്താദുമായി കൂടിക്കാഴ്ച നടത്തി

Jul 14, 2026 - 15:10
മന്ത്രി ഒ ജെ ജനീഷ് കാന്തപുരം ഉസ്താദുമായി കൂടിക്കാഴ്ച നടത്തി

കോഴിക്കോട്: സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. മന്ത്രിയായതിന് ശേഷം ആദ്യമായി കോഴിക്കോട്ടെത്തിയ അദ്ദേഹത്തെ മർകസിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സ്വീകരിച്ചു. കേരളത്തിന്റെ മികച്ച ഭാവിക്കും ജനങ്ങളുടെ പുരോഗതിക്കും ഉതകുന്ന വിവിധ പദ്ധതികളും പ്രവർത്തനങ്ങളും നടപ്പിലാക്കാനും സഫലീകരിക്കാനും മന്ത്രിസഭയിലെ യുവമുഖമെന്ന നിലയിൽ സാധിക്കട്ടെയെന്ന് അദ്ദേഹത്തെ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആശീർവദിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0