വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി; കുമ്പളയിൽ മൂന്നംഗ സംഘത്തിനെതിരെ പോലീസ് കേസെടുത്തു

Jul 14, 2026 - 10:15
Jul 14, 2026 - 10:17
വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി; കുമ്പളയിൽ മൂന്നംഗ സംഘത്തിനെതിരെ പോലീസ് കേസെടുത്തു

കാസർകോട്: സ്കൂൾ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ മൂന്നു പേർക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനായ ആൺകുട്ടിയുടെ പരാതിയിലാണ് മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തത്. പ്രതികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചക്കാണ് കുമ്പളയിലെ ഒരു ഹോട്ടലിനു സമീപത്തു നിൽക്കുകയായിരുന്ന വിദ്യാർത്ഥിയെ സ്കൂട്ടറിൽ എത്തിയ സംഘം തട്ടിക്കൊണ്ടു പോവുകയും പിന്നീട് ഒരിടത്തു ഇറക്കി വിടുകയും ചെയ്‌തത്‌. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0