ഓസ്‌ട്രേലിയയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തീവ്ര വലതുപക്ഷ വാദിയുടെ പ്രതിഷേധം
മെൽബൺ: ദ്വിദിന സന്ദർശനത്തിനായി ഓസ്‌ട്രേലിയയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മെൽബണിൽ തീവ്ര തീവ്ര വലതുപക്ഷ വാദിയുടെ പ്രതിഷേധം. പ്രധാനമന്ത്രി താമസിച്ചിരുന്ന ഹോട്ടലിൽ അതിക്രമിച്ചു കയറിയ 22-കാരനായ കുടിയേറ്റവിരുദ്ധ പ്രവർത്തകൻ ഇന്ത്യക്കാർക്കെതിരെയും കുടിയേറ്റത്തിന് എതിരെയും പരസ്യമായി മുദ്രാവാക്യം മുഴക്കി. പ്രധാനമന്ത്രി മോദി ഹോട്ടൽ ലോബിയിലൂടെ നടന്നു നീങ്ങുന്ന സമയത്താണ് സംഭവം നടന്നത്. ലോബിക്ക് മുകളിലെ നിലയിലെ ബാൽക്കണിയിൽ നിലയുറപ്പിച്ച പ്രതിഷേധക്കാരൻ താഴേക്ക് നോക്കി അസഭ്യവർഷം നടത്തുകയും വംശീയമായ മുദ്രാവാക്യങ്ങൾ വിളിക്കുകയുമായിരുന്നു. 'ഇത് ഓസ്‌ട്രേലിയയാണ്. ഇനി ഇവിടെ ഇന്ത്യക്കാർ വേണ്ട. കുടിയേറ്റം അവസാനിപ്പിക്കണം. ഈ രാജ്യം ഓസ്‌ട്രേലിയക്കാർക്കുള്ളതാണ്' എന്നായിരുന്നു മുദ്രാവാക്യം. ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന വിക്ടോറിയ പൊലീസ് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയും സ്ഥലത്തുനിന്ന് നീക്കുകയും ചെയ്തു.
തീവ്ര വലതുപക്ഷ സ്വാധീനമുള്ള ഹ്യൂഗോ ലെനോൺ എന്ന 22-കാരനാണ് പ്രതിഷേധത്തിന് പിന്നിൽ. സോഷ്യൽ മീഡിയയിൽ ഓസ്പിൽ എന്ന പേരിൽ അറിയപ്പെടുന്ന ഇയാൾ ഓസ്‌ട്രേലിയയിലെ ഒരു പ്രമുഖ സമ്പന്നനും നിയോ-നാസി ഗ്രൂപ്പുകളുമായി ബന്ധമുള്ളയാളുമെന്നാണ് വിവരം. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിൽ വൻതോതിൽ നടന്ന 'മാർച്ച് ഫോർ ഓസ്‌ട്രേലിയ' എന്ന കുടിയേറ്റ വിരുദ്ധ റാലിയുടെ പ്രധാന സംഘാടകരിൽ ഒരാളായിരുന്നു ഇയാൾ. പ്രധാനമന്ത്രിയുടെ യാത്രാവിവരങ്ങളും താമസസ്ഥലവും ഇയാൾക്ക് എങ്ങനെ ചോർന്നു കിട്ടി എന്നതിനെക്കുറിച്ച് ഓസ്‌ട്രേലിയൻ സുരക്ഷാ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടിയേറ്റ വിരുദ്ധ പ്രതിഷേധം ഉണ്ടായെങ്കിലും പ്രധാനമന്ത്രിയുടെ ഔദ്യോഗിക ചർച്ചകൾക്കോ പ്രവാസി സംഗമത്തിനോ യാതൊരുവിധ തടസ്സങ്ങളും ഉണ്ടായില്ലെന്ന് അധികൃതർ വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0