കേരളത്തിന് എയിംസ്; പത്ത് സാധ്യതാ സ്ഥലങ്ങളുടെ പട്ടിക കേന്ദ്രത്തിന് കൈമാറി

Jul 9, 2026 - 11:02
കേരളത്തിന് എയിംസ്; പത്ത് സാധ്യതാ സ്ഥലങ്ങളുടെ പട്ടിക കേന്ദ്രത്തിന് കൈമാറി

തിരുവനന്തപുരം: കേരളത്തിന്റെ ദീർഘകാല ആവശ്യമായ എയിംസ് (All India Institute of Medical Sciences) സ്ഥാപിക്കുന്നതിനായി പത്ത് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി സംസ്ഥാന സർക്കാർ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് പട്ടിക കൈമാറി. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കോട്ടയം, തൃശൂർ, കാസർകോട് തുടങ്ങിയ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരനും കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദയും തമ്മിൽ നടത്തിയ ഉന്നതതല ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിന്റെ ആവശ്യം ന്യായമാണെന്നും സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കി എയിംസ് അനുവദിക്കുന്ന കാര്യത്തിൽ അനുകൂലമായ തീരുമാനം എടുക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ ഉറപ്പുനൽകിയതായി സംസ്ഥാന ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0