ഹിജ്റയുടെ കഥ പറഞ്ഞ് അറഫ സുന്നി മദ്റസ കയ്യെഴുത്ത് മാസിക

Jul 1, 2026 - 15:14
ഹിജ്റയുടെ കഥ പറഞ്ഞ് അറഫ സുന്നി മദ്റസ കയ്യെഴുത്ത് മാസിക

മൺട്ടമ: അറഫ സുന്നി മദ്റസ മൺട്ടമ സുന്നി ബാലസംഘം വിദ്യാർത്ഥികൾ ഹിജ്റ വർഷാരംഭത്തിന്റെ ഭാഗമായി കയ്യെഴുത്ത് മാസിക പുറത്തിറക്കി. ഹിജ്റയുടെയും അറിവിന്റെയും കഥകളും നന്മകളും പറഞ്ഞുള്ള മാസിക വിദ്യാർഥികൾക്ക് നവ്യാനുഭൂതി സമ്മാനിച്ചു. എല്ലാ മാസവും പുറത്തിറക്കുന്ന കയ്യെഴുത്ത് മാസിക സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യുകയും മദ്രസ വിദ്യാർത്ഥികളുടെ വിവിധ രചനകൾക്ക് അവസരം നൽകുകയും ചെയ്തു പഠന പാഠ്യേതര പദ്ധതികൾക്ക് ആവേശം നൽകുകയാണ്. ജൂൺ മാസത്തെ മാസിക വായനാദിനം ഹിജ്റ വർഷം തുടങ്ങിയ വിഷയങ്ങളെ ആസ്വദിച്ചു കൊണ്ടാണ് പുറത്തിറങ്ങിയത്.

മാസിക പ്രകാശനം മഹല്ല് ഖത്തീബ് മുഹിയുദ്ദീൻ ഹിമമി ചേരൂർ നിർവഹിച്ചു. കെഎം കളത്തൂർ അധ്യക്ഷത വഹിച്ചു. അബ്ദുള്ള മുസ്‌ലിയാർ ബാപ്പാലിപ്പൊനം, സയ്യിദ് ഉമർ, മുഹമ്മദ് മുൻസിർ, അബ്ദുല്ല മുനവ്വിർ, റമീസ് അബ്ദുറഹ്മാൻ, മുഹമ്മദ് സഹല്, മുഹമ്മദ് മുസ്തഫ, മാഹിൻ ബിശ്ർ, ജിഷ്തി, മുഹമ്മദ് മുസ്തഫ സി എം, മുഹമ്മദ്‌ ഫർഹാൻ, ഇസ്സ മറിയം, ആയിഷ, ഖദീജ ഷഹാന, സംബന്ധിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0