സമസ്ത സ്ഥാപക ദിനം: കോട്ടക്കുന്ന് യൂണിറ്റ് പ്രോഗ്രാം ശ്രദ്ധേയമായി
കാസർകോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 101-ാം സ്ഥാപക ദിനം കോട്ടക്കുന്ന് യൂണിറ്റിൽ പ്രൗഢമായി. സമസ്ത നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച യൂണിറ്റ് കർമ്മ സമിതിയുടെ നേതൃത്വത്തിലാണ് വിപുലമായ പരിപാടികളോടെ സ്ഥാപക ദിനാചരണം നടന്നത്. യൂണിറ്റ് കർമ്മസമിതി ചെയർമാൻ ബി കെ മൊയ്തു ഹാജിയും മുതിർന്ന അംഗം അബ്ദുല്ല മുസ്‌ലിയാരും ചേർന്ന് സംയുക്തമായി പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. സമസ്ത താലൂക്ക് സെക്രട്ടറി സഈദ് സഅദി കോട്ടക്കുന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. സമസ്തയുടെ ചരിത്രപരമായ മുന്നേറ്റങ്ങളെയും സമുദായത്തിന് നൽകിയ സംഭാവനകളെയും അദ്ദേഹം പ്രഭാഷണത്തിൽ അനുസ്മരിച്ചു. തുടർന്ന് സമസ്ത സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന 'സെന്റിനറി നിധി' പദ്ധതിയുടെ വിശദീകരണം എസ് ജെ എം ജില്ലാ പ്രസിഡന്റ് അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് നിർവഹിച്ചു. ഇതിന്റെ ഭാഗമായുള്ള സെന്റിനറി ബോക്സുകളുടെ വിതരണോദ്ഘാടനവും ചടങ്ങിൽ വെച്ച് നടന്നു. യൂണിറ്റിലെ മുഴുവൻ അംഗങ്ങൾക്കുമായി ബോക്സുകൾ വിതരണം ചെയ്തു. ചടങ്ങിൽ ആദിൽ സഖാഫി, അബ്ദുള്ള ദേശാങ്കുളം, ഹക്കീം ഹാജി മഠം, അബ്ദുള്ള കെ എം, താഹിർ ഹാജി, അബ്ബാസ് പഞ്ചിക്കൽ, ഷഫീഖ് തട്ടാർമൂല, സാബിത്ത് കെ എ, മുത്തീഉ റഹ്മാൻ, ബീരാൻ വയൽ, റഫീഖ് ഹാജി, ഫസൽ എം എ തുടങ്ങിയവർ സംബന്ധിച്ചു. സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് വരും ദിവസങ്ങളിലും വിപുലമായ കർമ്മപരിപാടികൾ യൂണിറ്റ് തലത്തിൽ സംഘടിപ്പിക്കാൻ കർമ്മസമിതി തീരുമാനിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0