പള്ളപ്പാടി സിറാജുൽ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി മദ്‌റസയിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു

Jun 25, 2026 - 12:40
പള്ളപ്പാടി സിറാജുൽ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി മദ്‌റസയിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു

മുള്ളേരിയ: സമസ്ത സെന്റിനറിയുടെ ഭാഗമായി മദ്‌റസ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന സ്ഥാപക ദിനം പള്ളപ്പാടി സിറാജുൽ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി മദ്‌റസയിൽ ആചരിച്ചു. ജമാഅത്ത് പ്രസിഡന്റ് ഉമര്‍ പി എം പതാക ഉയര്‍ത്തി. സെക്രട്ടറി ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. ഖത്തീബ് മുഹമ്മദ് ഹനീഫ് സഅദി കാമിൽ സഖാഫി മഞ്ഞംപാറ സ്ഥാപക ദിന സന്ദേശ പ്രഭാഷണം നടത്തി. ഉമർ സഖാഫി മയ്യളം പ്രാർത്ഥന നടത്തി. മദ്‌റസ വിദ്യാര്‍ഥികളായ അബ്ദുല്ല ത്വാഹിർ, മുജ്ത്ബ, ഹയാർ സമസ്ത തീം സോങ് അവതരിപ്പിച്ചു. റഷീദ് സഅദി ഊജംപാടി, അബ്ദുൽ റസാഖ് നൂഞ്ചം, അഷ്റഫ് മത്തിമാർ സംസാരിച്ചു. അബ്ദുൽ ഹമീദ് ഫാളിലി മയ്യളം സ്വാഗതവും അർഷിദ് ഹിമമി സഖാഫി ഏണിയാടി നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0