സമസ്ത സെന്റിനറി; നൂറ് പ്രകാശ വർഷങ്ങളുടെ ചരിത്ര പഠനവുമായി മദീന മഖ്ദൂം മദ്റസ സ്റ്റുഡന്റസ് അസംബ്ലി സമാപിച്ചു

Jun 25, 2026 - 11:01
Jun 25, 2026 - 11:06
സമസ്ത സെന്റിനറി; നൂറ് പ്രകാശ വർഷങ്ങളുടെ ചരിത്ര പഠനവുമായി മദീന മഖ്ദൂം മദ്റസ സ്റ്റുഡന്റസ് അസംബ്ലി സമാപിച്ചു

കളത്തൂർ: മദീന മഖ്ദൂം മദ്റസത്തുൽ ബദരിയ്യ സമസ്ത സെന്റിനറി സ്ഥാപകദിന ഭാഗമായി സംഘടിപ്പിച്ച സ്റ്റുഡന്റ് അസംബ്ലി പ്രൗഢമായി സമാപിച്ചു. സമസ്തയുടെ 100 വർഷത്തെ ചിത്രങ്ങളും ചരിത്രങ്ങളും കുട്ടികൾക്ക് സമസ്‌തയെയും നേതാക്കളെയും കുറിച്ചുള്ള ചരിത്ര പഠനത്തിനുള്ള വേദിയായി മാറി. സ്റ്റുഡന്റ് അസംബ്ലിയിൽ ജമാഅത്ത് വൈസ് പ്രസിഡണ്ട് ഇബ്രാഹിം കെ പതാക ഉയർത്തി. മഹല്ല് ഖത്തീബ് സുലൈമാൻ സഖാഫി ദേശാങ്കുളം ഉദ്ഘാടനം ചെയ്തു. സദർ മുഅല്ലിം കെ എം കളത്തൂർ വിഷയാവതരണം നടത്തി. സിറാജുദ്ദീൻ അഹ്സനി, ഉമൈർ ഹിമമി സഖാഫി പ്രസംഗിച്ചു. സമസ്തയുടെ ചരിത്ര പഠനം, ഡോക്യുമെന്ററി തയ്യാറാക്കൽ, കൊളാഷ് തുടങ്ങി വിവിധ പരിപാടികൾ സ്ഥാപകദിന ഭാഗമായി തുടർ ദിവസങ്ങളിൽ നടക്കും. സുന്നി ബാലസംഘം ഭാരവാഹികളായ മുഹമ്മദ് സലിത്ത്, ഇബ്രാഹിം തൗസീഫ്, മുഹമ്മദ് റുമൈസ്, മുഹമ്മദ് സഹൽ, സഅദ് അബ്ദുറഹ്മാൻ, മുഹമ്മദ് ലിബാൻ, മുഹ്യദ്ദീൻ ശാസിൽ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 1