ജില്ലാ സാഹിത്യോത്സവ്: സ്വാഗതസംഘം സംഗമവും സോൺ നേതൃസംഗമവും സമാപിച്ചു

Jun 24, 2026 - 09:58
ജില്ലാ സാഹിത്യോത്സവ്: സ്വാഗതസംഘം സംഗമവും സോൺ നേതൃസംഗമവും സമാപിച്ചു

സീതാംഗോളി: ജൂലൈ 1 മുതൽ 5 വരെ നടക്കുന്ന എസ് എസ് എഫ് കാസർഗോഡ് ജില്ലാ സാഹിത്യോത്സവിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായുള്ള സമ്പൂർണ്ണ സ്വാഗതസംഘം യോഗവും സോൺ നേതൃസംഗമവും സീതാംഗോളി സ്വാഗതസംഘം ഓഫീസിൽ വെച്ച് ചേർന്നു. സാഹിത്യോത്സവിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നിലവിലുള്ള വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തന പുരോഗതി യോഗം വിലയിരുത്തി. വരും ദിവസങ്ങളിൽ പൂർത്തിയാക്കേണ്ട അന്തിമ തയ്യാറെടുപ്പുകൾക്ക് യോഗം രൂപരേഖ തയ്യാറാക്കി. ജില്ലയിലെ ഏറ്റവും വലിയ കലാ-സാഹിത്യ മാമാങ്കം വൻ വിജയമാക്കാൻ പ്രവർത്തനങ്ങൾ നടന്ന് വരുന്നു. സംഗമത്തിൽ സുലൈമാൻ കരിവെള്ളൂർ, മൂസ സഖാഫി കളത്തൂർ, നടുബയിൽ മുഹമ്മദ് ഹാജി, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, അബ്ബാസ് സഖാഫി മണ്ഠമ, ഫാറൂഖ് സഖാഫി മുഗു, അബ്ദുൽ ഖാദർ മുസ്ലിയാർ ശേണി, മുസ്തഫ ഹാജി ഊജംപദവ്, ഹനീഫ് സഅദി ആരിക്കാടി, മുഹമ്മദ് ഡിഎ, ശരീഫ് അമ്പേരി, ജമാൽ സഖാഫി പെർവാഡ്, ഫൈസൽ സഖാഫി മുഗു, മൻഷാദ് അഹ്സനി, അബൂസാലിഹ്, സിദ്ധീഖ് സഖാഫി സി എച്ച് തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0