മദ്യ വ്യാപനത്തിന് വഴിയൊരുക്കുന്ന നടപടികളെ പ്രോത്സാഹിപ്പിക്കരുത്; കേരള മുസ്ലിം ജമാഅത്ത് നേതാക്കൾ
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവ്യാപനത്തിന് വഴിയൊരുക്കുന്ന നടപടികളെ പ്രോത്സാഹിപ്പിക്കരുതെന്ന് കേരള മുസ്ലിം ജമാഅത്ത് നേതാക്കൾ സർക്കാറിനോട് ആവശ്യപ്പെട്ടു. ഘട്ടം ഘട്ടമായി മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ട് വരുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സയ്യിദ് ഇബ്റാഹീമുൽ ഖലീൽ ബുഖാരി തങ്ങളുടെ നേതൃത്വത്തിൽ നേതാക്കൾ മുഖ്യമന്ത്രി വി ഡി സതീശനോട് ആവശ്യപ്പെട്ടു. ലഹരി വ്യാപനം തടയുന്നതിന് സർക്കാർ സർക്കാർ ആരംഭിച്ച ഓപറേഷൻ തുഫാൻ ദി നാർക്കോ ഹണ്ട് പദ്ധതിക്ക് നേതാക്കൾ പിന്തുണ വാഗ്ദാനം ചെയ്തു. സർക്കാറിന്റെ ജനോപകാര പ്രദമായ മുഴുവൻ നടപടികളുമായി സഹകരിക്കുമെന്നും നേതാക്കൾ അറിയിച്ചു. തുടർന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, തദ്ദേശ സ്വയം ഭരണമന്ത്രി കെ എം ഷാജി, സഹകരണ മന്ത്രി എം ലിജു, കൃഷിമന്ത്രി ടി സിദ്ധീഖ് എന്നിവരുമായും നേതാക്കൾ കൂടിക്കാഴ്‌ച നടത്തി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ തങ്ങളെ തുഫാൻ വാരിയർ ബാഡ്‌ജ് ധരിപ്പിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിമാരായ എൻ അലി അബ്ദുല്ല, മജീദ് കക്കാട്, എസ് വൈ എസ് സംസ്ഥാന വൈസ്പ്രസിഡന്റ്റ് സിദ്ദീഖ് സഖാഫി നേമം, കെ പി നൗഷാദ് അലി എം എൽ എ എന്നിവരും കൂടെയുണ്ടായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0