ഹാജിമാർ ജീവിത വിശുദ്ധിയിലും ആദർശങ്ങളിലും വിട്ടുവീഴ്ചകൾക്ക് തയ്യാറാവരുത്: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ
കോഴിക്കോട്: വിശുദ്ധ മക്കയുടെ മണ്ണിലെത്തി ഹജ്ജും അനുബന്ധ കർമങ്ങളും നിർവഹിക്കുകയെന്നത് സവിശേഷമായി ലഭിക്കുന്ന സൗഭാഗ്യമാണെന്നും ഹജ്ജ് കർമ്മം പൂർത്തിയാക്കിയ ഹാജിമാർ ജീവിത വിശുദ്ധിയിലും ആദർശങ്ങളിലും വിട്ടുവീഴ്ചകൾക്ക് തയ്യാറാവരുതെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. ഹജ്ജിലൂടെയുണ്ടാകുന്ന ആത്മീയത ജീവിതം പ്രായോഗികവും സർഗാത്മകവുമായ രീതിയിൽ വിനിയോഗിക്കാൻ ജാഗ്രത പുലർത്തണമെന്നും കാന്തപുരം ഉസ്‌താദ് കൂട്ടിച്ചേർത്തു. മർകസിൽ നടന്ന ഹാജി സംഗമത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മർകസ് മസ്ജിദുൽ ഹാമിലി ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ വിവിധ ഗ്രൂപ്പുകൾ മുഖേന ഹജ്ജ് കർമം നിർവഹിച്ച സംസ്ഥാനത്തെ വ്യത്യസ്ത ജില്ലകളിൽ നിന്നുള്ള വിശ്വാസികൾ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0