കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധമാകും; വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ 

Jun 16, 2026 - 11:46
കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധമാകും; വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ 

ന്യൂഡൽഹി: കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധമാണെന്ന വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി. കഫ് സിറപ്പുകൾ ഉൾപ്പെടെ ഒരു സിറപ്പും ഇനി നേരിട്ട് വാങ്ങാനാവില്ല. മരുന്നുകളുടെ അമിതോപയോഗവും പാർശ്വഫലങ്ങളും തടയാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ എല്ലാ ഫാർമസികളും മെഡിക്കൽ സ്റ്റോറുകളും നിർദേശം കർശനമായി പാലിക്കണമെന്നും കേന്ദ്രം അറിയിച്ചു. കുട്ടികൾക്കടക്കം ഡോക്ടറുടെ കൃത്യമായ നിർദേശമില്ലാതെ അമിതമായി സിറപ്പുകൾ നൽകുന്നത് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികളുടെ മരണത്തിന് കാരണം ചുമ സിറപ്പുകളാണെന്ന് കണ്ടെത്തിയിരുന്നു. 

സാധാരണയായി ഉപയോഗിക്കുന്ന ദ്രാവക മരുന്നുകളുടെ സുരക്ഷയെയും നിയന്ത്രണത്തെയും കുറിച്ചുള്ള പുതിയ ആശങ്കകൾ ഉയർന്നതിനെ തുടർന്നാണ് കേന്ദ്ര സർക്കാർ നീക്കം. സിറപ്പ് ഫോർമുലേഷനുകളുടെ നിർമ്മാണത്തിലും വിൽപ്പനയിലും കർശനമായ മേൽനോട്ടവും പരിശോധനയും ആവശ്യമാണെന്ന് ചുമ സിറപ്പുകൾ മൂലമുണ്ടാകുന്ന സംഭവങ്ങൾ ആവശ്യപ്പെടുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ പുറത്തിറക്കിയ കരട് നിർദ്ദേശത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിച്ച ശേഷമാണ് കേന്ദ്ര സർക്കാർ ഇന്ന് വിജ്ഞാപനം ഇറക്കിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0