ലഹരിക്കെതിരെ മേര്‍ക്കള താജുല്‍ ഉലമ മദ്രസ വിദ്യാര്‍ത്ഥികള്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു

May 20, 2025 - 13:01
May 20, 2025 - 13:46
ലഹരിക്കെതിരെ മേര്‍ക്കള താജുല്‍ ഉലമ മദ്രസ  വിദ്യാര്‍ത്ഥികള്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു

പൈവളിഗെ: 'നന്മയില്‍ കൂട്ടുകൂടാം  ലഹരിയെ മറി കടക്കാം' എന്ന പ്രമേയത്തില്‍ സുന്നീ ബാല സംഘം സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന  ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി മേര്‍ക്കള താജുല്‍ ഉലമ മദ്രസ വിദ്യാര്‍ത്ഥികള്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. വര്‍ധിച്ചു വരുന്ന ലഹരിയുടെ പിന്നാമ്പുറങ്ങളെ ക്കുറിച്ച് അധ്യാപകര്‍ ബോധവല്‍ക്കരണം നടത്തി. വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ചങ്ങാത്തം ക്യാമ്പ് മേയ് 22 വ്യാഴാഴ്ച താജുല്‍ ഉലമ മദ്രസ ക്യാമ്പസില്‍ വെച്ച് നടക്കും . പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 1
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 1