ജില്ലയിൽ മഴ ശക്തമാകുന്നു; ബന്തടുക്ക - പെരുമ്പള റോഡിൽ 50 മീറ്റർ ദൂരത്തിൽ വിള്ളൽ

Jun 9, 2026 - 14:14
Jun 9, 2026 - 14:14
ജില്ലയിൽ മഴ ശക്തമാകുന്നു; ബന്തടുക്ക - പെരുമ്പള റോഡിൽ 50 മീറ്റർ ദൂരത്തിൽ വിള്ളൽ

കാസർകോട്: ജില്ലയിൽ മഴ ശക്തമായതിന് പിന്നാലെ ബന്തടുക്ക - പെരുമ്പള റോഡിൽ 50 മീറ്റർ ദൂരത്തിൽ വിള്ളലുണ്ടായി. ഇന്ന്  രാവിലെ 11 മണിയോടെയാണ് സംഭവം. പെരുമ്പള-ബന്തടുക്ക അന്തർ സംസ്ഥാന പാതയിൽ കുണ്ടംകുഴി, മൂന്നാം കടവ് റോഡ് ജംഗ്ഷൻ സമീപത്താണ് അൻപതു മീറ്ററോളം ദൂരത്തിൽ വിള്ളൽ വീണത്.  റോഡ് വിണ്ടുകീറിയ നിലയിലാണ് കാണപ്പെട്ടത്. വിള്ളലിൽ കൂടി മഴ വെള്ളം കുത്തിയൊലിക്കുന്നുണ്ട്. വാഹനങ്ങൾ കടന്നു പോകുന്ന സമയമല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0