പണ്ഡിത ദർസ് നാളെ സഅദിയ്യയിൽ

Jun 9, 2026 - 12:42
പണ്ഡിത ദർസ് നാളെ സഅദിയ്യയിൽ

ദേളി: ഇസ്ലാമിക വിജ്ഞാന ശാഖയിലെ പ്രശസ്‌ത ഗ്രന്ഥമായ ജംഉൽ ജവാമിഅ് ആഴത്തിലുള്ള പഠനം ലക്ഷ്യം വെച്ചു കൊണ്ടുള്ള മാസാന്ത പണ്ഡിത ദർസ് നാളെ ബുധൻ സഅദിയ്യ ദഅവ കോൺഫറൻസ് ഹാളിൽ നടക്കും. കെ കെ ഹുസൈൻ ബാഖവി നേതൃത്വം നൽകുന്ന ജംഉൽ ജവാമിഅ് ദർസിന് പ്രത്യേകം രജിസ്റ്റർ ചെയ്ത നൂറിൽപരം പണ്ഡിതന്മാർ ക്ലാസ്സിൽ പങ്കെടുക്കും. എല്ലാ മാസവും രണ്ടാം ബുധനാഴ്ചയാണ് ക്ലാസ്  നടക്കുക.
രജിസ്റ്റർ ചെയ്യാൻ ഉദ്ദേശിക്കുന്നവർ 9995686797 എന്ന നമ്പറിൽ ബന്ധപ്പെടുക.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0