എസ് എസ് എഫ് ഉപ്പള ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു; കലാ കിരീടം ഉപ്പളക്ക്  

Jun 1, 2026 - 16:46
Jun 1, 2026 - 16:52
എസ് എസ് എഫ് ഉപ്പള ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു; കലാ കിരീടം ഉപ്പളക്ക്  

ഉപ്പള: എസ് എസ് എഫ് ഉപ്പള ഡിവിഷൻ സാഹിത്യോത്സവിന് പ്രൗഢ സമാപ്തി. മെയ് 30, 31 തീയതികളിലായി അട്ടഗോളിയിൽ നടന്ന സാഹിത്യോത്സവിൽ കലാ സാഹിത്യ മത്സരങ്ങളിൽ വിവിധ യൂണിറ്റുകളിലെ പ്രതിഭകൾ മാറ്റുരച്ചു. ഉപ്പള സെക്ടർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബന്തിയോട് സെക്ടർ രണ്ടാം സ്ഥാനവും ചേവാർ സെക്ടർ മൂന്നാം സ്ഥാനവും നേടി. പൈവളിഗെ സെക്ടറിലെ മിശ്അബിനെ വോക്കൽ ഓഫ് ദി ഫെസ്റ്റായും ഉപ്പള സെക്ടറിലെ റഹീമിനെ പെൻ ഓഫ് ദി ഫെസ്റ്റായും തെരഞ്ഞെടുത്തു. 

സാഹിത്യോത്സവ് ഭാഗമായി നടന്ന സാഹിത്യ സംഗമം മുബീൻ ഹിമമിയുടെ അധ്യക്ഷതയിൽ പ്രശസ്ത അധ്യാപകനും സാഹിത്യകാരനുമായ ഉഷാജ് തത്താടൻ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി ബാദുഷ ഹാദി പ്രഭാഷണം നടത്തി. ഖലീൽ ഹിമമി സ്വാഗതവും അബൂബക്കർ സിദ്ദീഖ് നന്ദിയും പറഞ്ഞു.

സമാപന സംഗമം എസ് വൈ എസ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി സിദ്ദീഖ് സഖാഫി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം യൂസുഫ് സഖാഫി മുത്തേടം അനുമോദന പ്രഭാഷണം നടത്തി. സയ്യിദ് യാസീൻ ഉബൈദുല്ല സഅദി, റസാഖ് സഖാഫി അട്ടഗോളി, അബ്ബാസ് സഖാഫി, സ്വാദിഖ് ആവളം, മുനീർ ഹിമമി സഖാഫി, മൂസ സഖാഫി പൈവളിഗെ, ഉമൈർ സഖാഫി കളത്തൂർ, അസീസ് അട്ടഗോളി, അഷ്‌റഫ് ബി എ അട്ടഗോളി തുടങ്ങിയവർ സംബന്ധിച്ചു. നാസർ ബേക്കൂർ സ്വാഗതവും ഖുസൈം സഖാഫി നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0