സമസ്ത നൂറ് പ്രകാശ വർഷം; മൺട്ടമ യൂണിറ്റ് സെന്റിനറി സഭക്ക് പ്രൗഢ സമാപ്തി
സീതാംഗോളി: സമസ്ത സെന്റിനറിയുടെ ഭാഗമായി 'നൂറ് പ്രകാശ വർഷങ്ങൾ' എന്ന ശീർഷകത്തിൽ യൂണിറ്റ് തലങ്ങളിൽ നടന്നു വരുന്ന സെന്റിനറി സഭ മൺട്ടമ സുന്നി മദ്രസ ഓഡിറ്റോറിയത്തിൽ പ്രൗഢമായി സമാപിച്ചു. ഐസിഎഫ് ദുബൈ സാരഥി ഇബ്റാഹിം സഖാഫി തുപ്പക്കല്ല് അധ്യക്ഷത വഹിച്ചു. മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ വിഷയാവതരണം നടത്തി. കുമ്പള സോൺ സെക്രട്ടറി അബ്ബാസ് സഖാഫി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സീതാംഗോളി സെക്ടർ സാഹിത്യോത്സവ് ജേതാക്കളായ മൺട്ടമ യൂണിറ്റ് പ്രതിഭകളെ ക്യാഷ് അവാർഡ് നൽകി ആദരിച്ചു. മുഹ്യദ്ദീൻ ഹിമമി, അസീസ് എം എം പ്രസംഗിച്ചു. അബ്ദുസലാം മാസ്റ്റർ അനുമോദന പ്രഭാഷണം നടത്തി. റിയാസ് ഒ എം സ്വാഗതവും അബ്ദുൽ റഹമാൻ എം എ നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0