ആദൂര്‍ റഹ്‌മത്ത് നഗര്‍ അര്‍ റഹ്‌മ അക്കാദമി ശിലാസ്ഥാപനം നിര്‍വഹിച്ചു

ആദൂര്‍: കേരള മുസ്ലിം ജമാഅത്ത് ആദൂര്‍ റഹ്‌മത്ത് നഗര്‍ യൂണിറ്റ് കമ്മിറ്റിക്ക് കീഴില്‍ നിര്‍മ്മിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം അല്‍ റഹ്‌മ അക്കാദമിയുടെ ശിലാസ്ഥാപനം സയ്യിദ് സൈനുല്‍ ആബിദീന്‍ കണ്ണവം തങ്ങളുടെ നേതൃത്വത്തില്‍ നടന്നു. സയ്യിദ് യഹ്യ തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. സയ്യിദ് ഹുസൈന്‍ തങ്ങള്‍, ജമാലുദ്ധീന്‍ സഖാഫി, എ പി ഹംസ ഹാജി, അബ്ദുല്ല ടി എം, ഹനീഫ് കളത്തില്‍, ഹല്ലാജ സഖാഫി, മജീദ് എം എച്ച്, ഫാറുഖ് അഹ്‌സനി, ജഅഫര്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.
What's Your Reaction?






