കോട്ടക്കുന്ന് മഹല്ല് ജമാഅത്ത് പുതിയ കമ്മിറ്റി നിലവിൽ വന്നു; അബ്ദുൽ റസാഖ് സഖാഫി കെ.കെ (പ്രസിഡന്റ്), നൂറുദ്ദീൻ എസ്.എം (ജനറൽ സെക്രട്ടറി)

May 18, 2026 - 15:09
കോട്ടക്കുന്ന് മഹല്ല് ജമാഅത്ത് പുതിയ കമ്മിറ്റി നിലവിൽ വന്നു; അബ്ദുൽ റസാഖ് സഖാഫി കെ.കെ (പ്രസിഡന്റ്), നൂറുദ്ദീൻ എസ്.എം (ജനറൽ സെക്രട്ടറി)

കോട്ടക്കുന്ന്: കോട്ടക്കുന്ന് മഹല്ല് ജമാഅത്തിന്റെ 2026-2028 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. കോട്ടക്കുന്ന് ബദരിയാ മദ്രസ ഹാളിൽ വെച്ച് ചേർന്ന മഹല്ല് ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. മഹല്ല് പ്രസിഡന്റ് എസ്.എം. ഷാഫി ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ് എം നൂറുദ്ധീൻ സ്വാഗതം പറഞ്ഞു. തുടർന്ന് കഴിഞ്ഞ പ്രവർത്തന വർഷത്തെ ജനറൽ ബോഡി റിപ്പോർട്ടും വരവ്-ചെലവ് കണക്കുകളും സെക്രട്ടറി യോഗത്തിൽ അവതരിപ്പിച്ചു. മഹല്ല് അംഗങ്ങളുടെ വിശദമായ ചർച്ചകൾക്ക് ശേഷം റിപ്പോർട്ടും കണക്കുകളും യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ അമീർ മഠം ഉൾപ്പെടെയുള്ള പ്രമുഖ സാമൂഹിക-സാംസ്കാരിക നേതാക്കൾ യോഗത്തിൽ സംബന്ധിച്ച് സംസാരിക്കുകയും പുതിയ കമ്മിറ്റിക്ക് ആശംസകൾ നേരുകയും ചെയ്തു.

പുതിയ ഭാരവാഹികൾ- പ്രസിഡന്റ്: അബ്ദുൽ റസാഖ് സഖാഫി കെ.കെ, ജനറൽ സെക്രട്ടറി: നൂറുദ്ദീൻ എസ്.എം, ഫിനാൻസ് സെക്രട്ടറി:ഫക്രുദീൻ ഡി.എം. വൈസ് പ്രസിഡന്റുമാർ: അബ്ദുള്ള ഡി.എം, ശരീഫ് എം.എം, ജോയിന്റ് സെക്രട്ടറിമാർ: ഹനീഫ് കെ.കെ, അൽത്താഫ് ഡി.പി. മഹല്ലിന്റെ പുരോഗതിക്കും ഐക്യത്തിനും മുൻഗണന നൽകിക്കൊണ്ട് വൈവിധ്യമാർന്ന സാമൂഹിക- വിദ്യാഭ്യാസ- കാരുണ്യ പ്രവർത്തനങ്ങളുമായി പുതിയ ഭരണസമിതി മുന്നോട്ടുപോകുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0