വർഗീയത ഇളക്കിവിട്ടാൽ ജനങ്ങൾ അംഗീകരിക്കില്ല, കേരളം ഇത്തരക്കാർക്ക് പറ്റുന്ന നാടല്ല; കെ സി വേണുഗോപാൽ
ആലപ്പുഴ: നിരന്തരമായി മുസ്ലിം വിരുദ്ധ പരാമർശങ്ങൾ നടത്തുന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകളുടെ ഉദ്ദേശം നല്ലതല്ലെന്നും ഇത്തരത്തിലുള്ള പ്രസ്താവനകൾ വെള്ളാപ്പള്ളി ഒഴിവാക്കേണ്ടതാണെന്നും എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് കടുത്ത ഹിന്ദുവിരുദ്ധ നിലപാടിലേക്ക് മാറിയെന്ന വെള്ളാപ്പള്ളി നടേശന്റെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഇത്തരക്കാർക്ക് പറ്റുന്ന നാടല്ല. നാട്ടിൽ വർഗീയത ഇളക്കിവിട്ടാൽ ജനങ്ങൾ അത് അംഗീകരിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലം. ഒരു സർക്കാർ അധികാരത്തിൽ വരുന്നതിന് മുൻപ് തന്നെ ഇത്തരം വിഷം ചീറ്റുന്ന പ്രസ്താവനകളുമായി വരുന്നത് അംഗീകരിക്കാനാകില്ല. കേരളം പരസ്പര സ്നേഹവും സൗഹാർദ്ദവും കാത്തു സൂക്ഷിക്കുന്ന നാടാണ്. എല്ലാത്തിനും മുസ്ലീം വിഭാഗത്തെ ലക്ഷ്യമിട്ട് ആക്രമിക്കുന്ന ശൈലി സമൂഹത്തിൽ മനപ്പൂർവം മതസ്പർദ്ധ വളർത്താനുള്ള ഉദ്ദേശത്തോടു കൂടി മാത്രമുള്ളതാണെന്ന് വേണുഗോപാൽ കൂട്ടിച്ചേർത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0