എ കെ എം അഷ്റഫിനെ മന്ത്രിസഭയിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ശക്തമാകുന്നു
കുമ്പള: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ നിന്നും ഭാരതീയ ജനതാ പാർട്ടിയോട് പോരാട്ട വിജയം നേടിയ യു ഡി എഫ് നിയുക്ത എം എൽ എ എ കെ എം അഷ്റഫിനെ മന്ത്രിസഭയിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ശക്തമാകുന്നു. രണ്ട് തവണ തുടർച്ചയായി വിജയിച്ച എ കെ എം അഷ്റഫിനെ മന്ത്രിസഭയിലേക്ക് പരിഗണിക്കണമെന്ന് കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംസ്ഥാന മുസ്ലിം ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. സംസ്ഥാന തലത്തിൽ തന്നെ ഉറ്റു നോക്കിയ നിയമസഭാ മണ്ഡലമായ മഞ്ചേശ്വരത്ത് ഏറെ പ്രതീക്ഷ പുലർത്തിയിരുന്ന ബി ജെ പിയെ പിന്നിലാക്കി സിപിഎമ്മിനെ കെട്ടിവെച്ച കാശ് പോലും ലഭിക്കാത്ത തരത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയത് അഷ്റഫിന്റെ സാമർത്ഥ്യം കൊണ്ടാണെന്ന് അറിയിപ്പിൽ പറഞ്ഞു. ഈ സാഹചര്യത്തിൽ എ കെ എം അഷ്റഫ് മന്ത്രിസ്ഥാനത്തിന് അർഹനാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. ജില്ലയിലെ മത-സാമൂഹിക- സാംസ്കാരിക സംഘടനകളും ജില്ലയിലേക്ക് മന്ത്രിസ്ഥാനം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0