സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് 12 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി 

May 12, 2026 - 16:33
സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് 12 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി 

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് പുതുതായി പന്ത്രണ്ട് മദ്രസകൾക്കു കൂടി അംഗീകാരം നൽകി. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശൂർ, വയനട് ജില്ലകളിൽ നിന്നും കർണാടക, ഗൾഫ് എന്നിവിടങ്ങളിൽ നിന്നുമുള്ള മദ്രസകൾക്കാണ് അംഗീകാരം നൽകിയത്. ഹയാത്തുൽ ഇസ്ലാം സുന്നി മദ്രസ കല്ലുപാലം- കാടാമ്പുഴ, നജ്മുൽ ഹുദാ മദ്രസ പുളിയഞ്ചേരി-മുച്ചുക്കുന്ന്, മദീനത്തുൽ ഉലൂം ഇംഗ്ലീഷ് മീഡിയം ശാന്തിനഗർ-എകരുൽ, മദ്രസത്തുൽ ഈമാൻ താഴെ എടക്കോം ചമ്മണംകുന്ന്-ചപ്പാരപ്പടവ്, നിബ്രാസുൽ ഹുദാ മദ്രസ ഉത്തൂർ-നടുവിൽ, സഹറ ഗ്ലോബൽ സ്കൂൾ ചിറമനങ്ങാട്, മുഅസ്സുസ സുന്നി മദ്രസ മാനന്തവാടി, നൂറുൽ ഇസ്ലാം മദ്രസ ഗുയ്യ-സിദ്ധാപുരം, അൽ സാദ് മദ്രസ അൽ നഹ്ദ ഷാർജ, അൽ സാദ് മദ്രസ മുവൈല ഷാർജ, ദാറുൽ ഫിർദൗസ് മുസല്ല ഷാർജ, അൽ മഖർ മദ്രസ മുവൈലിഹ ഷാർജ എന്നീ മദ്രസകൾക്കാണ് അംഗീകാരം നൽകിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0