ബസിന് തീ പിടിച്ച് അഞ്ചു പേര്‍ മരിച്ചു

ലക്നൗ: ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീ പിടിച്ച അഞ്ചു പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം. മരിച്ചവരില്‍ 2 കുട്ടികളും ഉള്‍പ്പെടുന്നു. ഡല്‍ഹിയില്‍ നിന്നും ബീഹാറിലേക്ക് പോവുകയായിരുന്ന സ്ലീപ്പര്‍ ബസിനാണ് തീ പിടിച്ചത്. അറുപതോളം യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നു. ബസിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ സാധിക്കാത്തതിനാല്‍ ക്ലാസ് തകര്‍ത്താണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. ബസ് പൂര്‍ണമായും കത്തി നശിച്ചു. അതികൃതര്‍ അന്യോഷണം ആരംഭിച്ചു.
What's Your Reaction?






