നവ്യാനുഭവമായി പന്നിപ്പാറ മമ്പഉൽ ഹുദാ മദ്രസ കൗൺസിലർ തിരഞ്ഞെടുപ്പ്

May 3, 2026 - 14:19
നവ്യാനുഭവമായി പന്നിപ്പാറ മമ്പഉൽ ഹുദാ മദ്രസ കൗൺസിലർ തിരഞ്ഞെടുപ്പ്

വിദ്യാനഗർ: പന്നിപ്പാറ ഖിള്ർ ജുമാ മസ്ജിദ് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മമ്പഉൽ ഹുദാ മദ്രസയിലെ കൗൺസിലർ തിരഞ്ഞെടുപ്പും സത്യ പ്രതിജ്ഞയും വിജയകരമായി പൂർത്തിയായി. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെയും ക്രമബദ്ധമായ സംവിധാനത്തോടെയുമാണ് തെരഞ്ഞെടുപ്പും അനുബന്ധ കാര്യങ്ങളും നടന്നത്. ദേശീയ തലത്തിലും മറ്റും മിന്നും പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർത്ഥികളുടെ കലാ സാഹിത്യ സാംസ്കാരിക മികവിന് ഉതകുന്ന പദ്ധതികൾ ആവിഷ്കരിച്ചു മുന്നേറുകയാണ് മമ്പഉൽ ഹുദാ മദ്രസ വിദ്യാർത്ഥി സംഘടന. മൊത്തം 23 മത്സരാർത്ഥികളുള്ള തെരഞ്ഞെടുപ്പിൽ ബുധനാഴ്ച വോട്ടണ്ണൽ നടന്നു കൗൺസിലർസിനെ പ്രഖ്യാപിച്ചു .തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങൾ ഇന്ന് സത്യ പ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. വോട്ടിംഗ് മിഷൻ സംവിധാനത്തിൽ പൊതു തിരഞ്ഞെടുപ്പിന്റെ മാതൃകയിൽ എല്ലാ നടപടികളും പൂർത്തിയാക്കിയായിരുന്നു തെരഞ്ഞെടുപ്പ്. സദർ മുഅല്ലിം മനാസ് ഹിമമി സഖാഫി ചീഫ് ഓഫീസറും സയ്യിദ് ശുഹൈബ് സഅദി, അബൂബക്കർ മദനി, ഫാറൂഖ് സഖാഫി, ഹനീഫ് താഷ്കന്റ്, സഹല, ശിഫ, തശ്രീഫാ എന്നിവരടങ്ങുന്ന തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മേൽനോട്ടത്തിലായിരുന്നു സത്യ പ്രതിജ്ഞ വരെയുള്ള നടപടി ക്രമങ്ങൾ നടന്നത്. വിദ്യാർത്ഥികളിൽ പുത്തനുണർവ് നൽകിയ തെരഞ്ഞെടുപ്പ് രക്ഷിതാക്കൾക്കും ഗുണകാംഷികൾക്കും നവ്യാനുഭവമായി.

What's Your Reaction?

Like Like 4
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 1