മുഹിമ്മാത്ത് കുല്ലിയ്യതുദ്ദിറാസത്തുല്‍ ഇസ്ലാമിയ്യ; റൈസ്-അപ്പ് ശ്രദ്ധേയമായി

പുത്തിഗെ: മുഹിമ്മാത്ത് കുല്ലിയ്യതുദ്ദിറാസത്തുല്‍ ഇസ്ലാമിയ്യയിലേക്ക് പുതുതായി അഡ്മിഷന്‍ നേടിയ വിദ്യാര്‍ത്ഥികളെ സ്വീകരിച്ചുകൊണ്ടുള്ള റൈസ്-അപ്പ് എന്ന പേരില്‍ നടന്ന സംഗമം ശ്രദ്ധേയമായി. സയ്യിദ് അസ്ഹര്‍ ലക്ഷദ്വീപിന്റെ അധ്യക്ഷതയില്‍ അനസ് മുഗുറോഡ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥി ജീവിതത്തില്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളെ ഉണര്‍ത്തി അബ്ബാസ് സഖാഫി കാവുംപുറവും,മികച്ച സംഘാടകനാകാം എന്ന വിഷയത്തില്‍ മന്‍ഷാദ് അഹ്‌സനിയും വിശയാവതരണം നടത്തി. പുതുതായി വന്ന വിദ്യാര്‍ത്ഥികളുടെ വ്യത്യസ്ത പരിപാടികള്‍ സംഗമത്തില്‍ ശ്രദ്ധേയമായി. സയ്യിദ് സിറാജ്ജുദ്ദീന്‍ ബുഖാരി, അന്‍സാര്‍ കോപ്പ എന്നിവര്‍ നേത്രത്വം നല്‍കി. ബഷീര്‍ തൈര റിപ്പോര്‍ട്ട് അവവതരണം നടത്തി. സുഹൈല്‍ കനിയാല സ്വാഗതവും ഫയാസ് കുക്കാജെ നന്ദിയും പറഞ്ഞു.
What's Your Reaction?






