എസ് എസ് എഫ് മധൂർ സെക്ടർ സാഹിത്യോത്സവ് മെയ് 30, 31 തിയ്യതികളിൽ
മധൂർ: എസ് എസ് എഫ് മധൂർ സെക്ടർ സാഹിത്യോത്സവ് മെയ് 30, 31 ശനി, ഞായർ എന്നീ ദിവസങ്ങളിലായി പട്ല സൗത്ത് യൂണിറ്റിൽ വെച്ച് നടക്കും. പരിപാടിയുടെ പ്രഖ്യാപനവും സ്വാഗതസംഘ രൂപീകരണവും പട്ല മശ്രിഖുൽ ഉലൂമിൽ വെച്ച് നടന്നു. സെക്ടർ പ്രസിഡന്റ് മഷൂദ് പട്ലയുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് കാസർഗോഡ് സോൺ പ്രസിഡന്റ് സയ്യിദ് അലവി തങ്ങൾ ഉദ്ഘാടനം ചെയ്തു. സർക്കിൾ എസ് വൈ എസ് സെക്രട്ടറി ഷംസീർ സൈനി പദ്ധതി വിശദീകരിച്ചു. എസ് വൈ എസ് സർക്കിൾ സെക്രട്ടറിമാരായ അഷ്‌റഫ് ഹിമമി, സുബൈർ കുന്നിൽ എന്നിവർ സംസാരിച്ചു. സെക്ടർ സെക്രട്ടറി സൈനുൽ ആബിദ് സ്വാഗതവും തക്കിയുദ്ധീൻ ഹിമമി നന്ദിയും പറഞ്ഞു.
പരിപാടിയുടെ വിജയത്തിനായി 33 അംഗ സ്വാഗത സംഘം നിലവിൽ വന്നു. സയ്യിദ് അലവി തങ്ങൾ, യൂസുഫ് മുസ്‌ലിയാർ പട്ല, ഇത്തിഹാദ് ഹാജി, സുൽത്താൻ മഹമൂദ്, ഷാഫി എം എസ് എന്നിവരടങ്ങുന്ന ഉപദേശക സമിതിക്ക് രൂപം നൽകി. ഭാരവാഹികൾ: ബാപ്പുഞ്ഞി ഹാജി (ചെയർമാൻ), സുബൈർ കുന്നിൽ (കൺവീനർ), റഷീദ് എ ബി (ഫിനാൻസ്). വൈസ് ചെയർമാൻമാരായി ഷംസീർ സൈനി, ഇർഫാദ് മായിപ്പാടി, ഹമീദ് സി കെ എന്നിവരെയും, ജോയിന്റ് കൺവീനർമാരായി അഷ്‌റഫ് ഹിമമി, സത്താർ പട്ല, ഷൗക്കത്തലി പട്ല എന്നിവരെയും തിരഞ്ഞെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0