ഉപ്പള ഡിവിഷൻ സാഹിത്യോത്സവ്; സ്വാഗത സംഘം നിലവിൽ വന്നു
ഉപ്പള: എസ് എസ് എഫ് ഉപ്പള ഡിവിഷൻ സാഹിത്യോത്സവ് വൻ വിജയമാക്കിത്തീർക്കാൻ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. അടുത്ത മാസം അട്ടഗോളിയിൽ വെച്ച് നടക്കുന്ന പരിപാടിയുടെ മുന്നോടിയായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. അട്ടഗോളി സാന്ത്വന ഭവനത്തിൽ വെച്ച് നടന്ന കൺവെൻഷൻ ഡിവിഷൻ പ്രസിഡന്റ് മുനീർ ഹിമമി സഖാഫിയുടെ അധ്യക്ഷതയിൽ യൂസഫ് ഫാളിലി ഉദ്‌ഘാടനം ചെയ്‌തു. എസ് വൈ എസ് കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി സിദ്ധീഖ് സഖാഫി ആവളം വിഷയാവതരണവും ആസിഫ് ഹിമമി സഖാഫി, സ്വാദിഖ് ആവളം പ്രസംഗിച്ചു.
ഭാരവാഹികളായി സയ്യിദ് യാസീൻ ഉബൈദുള്ള സഅദി, സിദ്ധീഖ് സഖാഫി ആവളം, സ്വാദിഖ് ആവളം, ഹമീദ് സഖാഫി മേർക്കള, എം പി മുഹമ്മദ് ഹാജി, മുഹമ്മദ് അലി അഹ്സനി മൂസോടി, അലങ്കർ മുഹമ്മദ് ഹാജി, കെ എം മുഹമ്മദ് ഹാജി, ഷാഫി സഅദി ശിറിയ, ഹമീദ് ഹാജി എ കെ, സിദ്ധീഖ് ലത്തീഫി, റസാഖ് സഖാഫി (രക്ഷാധികാരികൾ). അബ്ബാസ് സഖാഫി (ചെയർമാൻ). അഷ്റഫ് പുളിങ്കടി (കൺവീനർ). അബ്ദുൽ റഹ്മാൻ ഹാജി ബെള്ളാരെ (ഫിനാൻസ്). യൂസുഫ് ഫാളിലി കനിയാല, യൂസഫ് ഹാജി എ കെ, അബ്ദുൽ റഹ്മാൻ എം എം ഹാജി, ഇബ്രാഹിം അരിയാല, റഷീദ് അമാനി, ഖാദർ എ കെ (വൈസ് ചെയർമാൻ) ബദ്റുൽ മുനീർ സഖാഫി അട്ടഗോളി, മൂസ സഖാഫി പൈവളിഗെ, അബ്ദുള്ള സഅദി അട്ടഗോളി, ബഷീർ കയ്യാർ, അബ്ദുള്ള കുഞ്ഞി എം എം ഹാജി, പൊടി മോണു, ഷഫീക്ക് സഖാഫി സോങ്കാൽ (ജോയിന്റ് കൺവീനർ) എന്നിവരെ തെരെഞ്ഞെടുത്തു. ഖലീൽ ഹിമമി സഖാഫി സ്വാഗതവും നിഷാദ് സഖാഫി നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0