ജില്ലയിൽ ചൂട് കനക്കുന്നു; ആലമ്പാടിയിൽ ജോലിക്കിടെ യുവാവിന് സൂര്യാഘാതമേറ്റു
കാസർകോട്: ശക്തമായ ചൂട് ശമനമില്ലാതെ തുടരുന്നതിനിടെ ജില്ലയിൽ വീണ്ടും സൂര്യാഘാതം റിപ്പോർട്ട് ചെയ്തു. ആലമ്പാടിയിലെ ഒരു വീട്ടിൽ പെയിന്റിംഗ് ജോലി ചെയ്യുന്നതിനിടയിലാണ് ചൗക്കി സ്വദേശിയായ അശ്വിൻ (25) എന്നയാൾക്കാണ് സൂര്യാഘാതമേറ്റത്. ചൂട് കാരണം അസ്വസ്ഥത കൂടിയതോടെ പരിശോധിച്ചപ്പോഴാണ് പുറം ഭാഗത്ത് പൊള്ളിയതിന്റെ പാടുകൾ കണ്ടത്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് അജാനൂരിൽ 13കാരന് സൂര്യാഘാതം അനുഭവപ്പെട്ടിരുന്നു. ഫുട്ബോൾ കളിക്കുന്നതിനിടയിലാണ് സംഭവം. സംസ്ഥാനത്ത് 12 ജില്ലകളിലും ശനിയാഴ്ച ഉയർന്ന താപനില അനുഭവപ്പെട്ടു. തിരുവനന്തപുരം, വയനാട് ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 37 ഡിഗ്രി സെൽഷ്യസാണ് ജില്ലയിലെ ഇന്നത്തെ ഉയർന്ന താപനില.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0