ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25 ന്; മെയ് മൂന്നാംവാരം എസ്.എസ്.എൽ.സി ഫലവും പ്രഖ്യാപിക്കും 

Apr 16, 2026 - 16:54
ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25 ന്; മെയ് മൂന്നാംവാരം എസ്.എസ്.എൽ.സി ഫലവും പ്രഖ്യാപിക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25 നും എസ്.എസ്.എൽ.സി ഫലം മെയ് മൂന്നാംവാരവും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഇന്ന് മുതൽ മെയ് രണ്ടു വരെയായിരിക്കും എസ്.എസ്.എൽ.സി മൂല്യനിർണ്ണയം നടക്കുക. ഇലക്ഷനും മറ്റ് അവധികളും കാരണമാണ് മൂല്യനിർണ്ണയം വൈകിയതെന്ന് മന്ത്രി അറിയിച്ചു. അടുത്ത അധ്യയന വർഷം പ്രവേശനോത്സവം ജൂൺ ഒന്നിനാണ് നടക്കുക. ഇൻ്റേണൽ മാർക്കിന് പരാതിയുണ്ടെങ്കിൽ വിഷയം പഠിപ്പിക്കുന്ന അധ്യാപകരെ ഉൾപ്പെടുത്തി പ്രത്യേക കമ്മിറ്റി രൂപീകരിക്കും. കാലാവസ്ഥ പ്രതികൂലമായി തുടരുന്ന സാഹചര്യത്തിൽ അവധിക്കാല ക്ലാസുകൾ അംഗീകരിക്കില്ലെന്നും മന്ത്രി അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0