നസ്രീനയുടെ കൊലപാതകം കഴുത്തില്‍ ഷോള്‍ മുറുക്കി ശ്വാസം മുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Apr 15, 2026 - 15:30
Apr 15, 2026 - 15:34
നസ്രീനയുടെ കൊലപാതകം കഴുത്തില്‍ ഷോള്‍ മുറുക്കി ശ്വാസം മുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട്: കോഴിക്കോട് മൂഴിക്കൽ സ്വദേശിനി പതിനാറുകാരി നസ്രീന കൊല്ലപ്പെട്ട സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. നസ്രീനയെ കഴുത്തില്‍ ഷോള്‍ മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പ്രതി അദ്‌നാന്‍ ആത്മഹത്യ ചെയ്തതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകം എന്ന നിലക്കാണ് കേസ് അന്വേഷണം നടക്കുന്നത്. കൊലപാതകം നടന്ന ദിവസം വൈകിട്ട് അദ്നാൻ നസ്രീനയുടെ വീട്ടിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. നസീമയുടെ വല്യമ്മ ഉറങ്ങിക്കിടക്കുമ്പോൾ അവരുടെ തലയണയ്ക്കടിയിൽ നിന്ന് താക്കോൽ മോഷ്ടിക്കാൻ അദ്നാൻ ശ്രമിച്ചിരുന്നതായും ഈ താക്കോൽ ഉപയോഗിച്ച് വീട്ടിലെ അലമാരകളും മറ്റും തുറക്കാൻ ശ്രമിച്ചതായും തെളിവുകളുണ്ട്. മോഷണശ്രമം തടയാൻ ശ്രമിച്ചതിനെ തുടർന്നാണോ നസീമ കൊല്ലപ്പെട്ടത് എന്ന കാര്യത്തിലാണ് കൂടുതൽ വ്യക്തത ആവശ്യമുള്ളത്. നസീമയുടെ മാതാവിന്റെ സഹോദരിയുടെ മകനായ അദ്നാൻ മുമ്പ് ഇതേ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ആ ഇടക്ക് അദ്നാന്റെ മോഷണ സ്വഭാവത്തെക്കുറിച്ച് നസീമ വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് അദ്‌നാനെ വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നു. ഈ പകയും കൊലപാതകത്തിന് കാരണമായിട്ടുണ്ടാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 1
Wow Wow 0